New Videos from Youtube

കുറവുകളെ നിറവുകളാക്കുക

 ജിഷ ടോണി, 
ക്രൈസ്റ്റ് കിങ്ങ് യൂണിറ്റ്മനോഹരമായ പൂന്തോട്ടം. വിവിധ നിറങ്ങളില് ശോഭ പരത്തുന്ന ചെടികള്, പൂക്കള്... കണ്ണിന് അമൃതായ്... മനസ്സിന് കുളിര്തെന്നലായ്... വിടര്ന്നു ലസിക്കുന്ന പൂന്തോട്ടം. അതില് മനോഹരിയായ് വിരിഞ്ഞു നില്ക്കുന്ന റോസാപൂവ്. ആരുടേയും ശ്രദ്ധയില്പ്പെടും. പക്ഷേ അതിന്റെ മനോഹാരിത നഷ്ടപ്പെടുത്തുന്ന ഒരു കറുത്തപാട്. റോസിന്റെ അഴകിന് മങ്ങലേല്പിച്ചത് ഇതല്ലേ

ദൈവമക്കളായ നമ്മളോരോരുത്തരുടേയും ജീവിതത്തിലും ഇതുപോലെ കറുത്തപാടുകളില്ലേ ഒരു നിമിഷം ചിന്തിച്ചു നോക്കൂ. പലപ്പോഴും നമ്മള് മറ്റുള്ളവരുടെ ജീവിതത്തിലെ കുറവുകളെ കണ്ടെത്തുകയും പരിഹസിക്കുകും ചെയ്യുന്നു. അതോടൊപ്പം തന്നെ സ്വന്തം കുറവുകള് മൂടിവെയ്ക്കുകയും ചെയ്യുന്നു. ആദ്യം സ്വന്തം കണ്ണിലെ തടിക്കഷണമെടുത്തു മാറ്റാതെ മറ്റുള്ളവരുടെ കണ്ണിലെ കരടെടുത്തു കളഞ്ഞിട്ടെന്തു പ്രയോജനം? അതിനാല് ദൈവമക്കളായ നമ്മളോരോരുത്തരും മറ്റുള്ളവരുടെ കഴിവുകേടുകളെ കണ്ടെത്താതെ അവരിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക. സ്വന്തം പോരായ്മകളെ വേണ്ട വിധത്തില് തിരുത്തി മുന്നേറുക. അതോടൊപ്പം തന്നെ നമ്മളിലോരോരുത്തരിലും നിറഞ്ഞു നില്ക്കുന്ന നന്മകളെ ഓര്ത്ത് ദൈവത്തെ സ്തുതിക്കാം.

വിശുദ്ധിയുട തൂമഞ്ഞിന്പാളികളുമായ്... ആഘോഷങ്ങളുടേയും ആരവങ്ങളുടേയും നിറസാന്നിദ്ധ്യമായ്.... ആഹ്ളാദത്തിന്റെ ദീപ ശിഖയുമായി... വന്നണഞ്ഞ ഈ പുത്തനാണ്ടില് നമ്മളോരോരുത്തരുടേയും ജീവിതത്തിലാകെ യേശുവിന്റെ അനുഗ്രഹങ്ങള് നിറഞ്ഞു തുളുന്പട്ടെ. കൂടാതെ നമ്മുടെ ഹൃദയത്തിലും കുടുംബത്തിലും സമൂഹത്തിലും നന്മയുടെ നിറദീപങ്ങള് തെളിയട്ടെ... അതിനായി സര്വ്വേശ്വരന് നമ്മെ സമൃദ്ധമായ് അനുഗ്രഹിക്കട്ടെ.

13-11-2011 പ്രതിനിധിയോഗ തീരുമാനങ്ങള്


ബഹു. വികാരി നോബി അന്പൂക്കനച്ചന്റെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തില് പ്രാര്ത്ഥനയ്ക്കുശേഷം ട്രസ്റ്റി ശ്രീ. പി. ജെ. ജെയിംസ് സ്വാഗതമാശംസിച്ചു. 091011ലെ പ്രതിനിധിയോഗം റിപ്പോര്ട്ടും, 2011 ഒക്ടോബര്മാസത്തെ കണക്കും വായിച്ച് പാസ്സാക്കി.
സെന്റ് ജോണ് യൂണിറ്റ് പ്രതിനിധി അന്തരിച്ച ശ്രീമതി എലവത്തിങ്കല് ഗബ്രിയേല് ഭാര്യ സെലീനയ്ക്കുവേണ്ടി പ്രാര്ത്ഥിച്ചു.   ടി യൂണിറ്റിന്റെ പുതിയ പ്രതിനിധിയായി എടക്കളത്തൂര് റാഫേല് ഭാര്യ ലിസ്സിയെ നിശ്ചയിച്ചു.
നമ്മുടെ ഇടവകാംഗങ്ങളായ ഡീക്കന്മാരുടെ തിരുപട്ടത്തിനോടനുബന്ധിച്ച് നടത്തുന്ന സല്ക്കാരത്തിന് ഇടവകയിലെ എല്ലാ വീടുകളില് നിന്നും ഒരാള് സംബന്ധിക്കണമെന്നും ആയതിന് വേണ്ട ചെലവ് പള്ളി വഹിക്കാമെന്നും തീരുമാനിച്ചു.
പാരിഷ്ഹാള് ഉപയോഗിക്കുന്നതിന് ഓരോ ഭാഗത്തിനും ഇടവകക്കാരില് നിന്ന് 2012 ജനുവരി 1 മുതല് ഗ്രൗണ്ട് ഫ്ളോര് ഒരു ഭാഗത്തിന് 3500/ രൂപ വീതവും മുകള് ഭാഗത്തിന് 7500/ രൂപയും ഹാള് മൊത്തം എടുക്കാന് 15000/ രൂപയും ആയി നിശ്ചയിച്ചു.
തിരുനാള് പ്രദക്ഷിണ വെടിക്കെട്ട് (സിമന്റ് പെയിന്റ് തൊഴിലാളികള്) കമ്മറ്റി നടത്തുന്ന സൗജന്യ നേത്രചികിത്സാക്യാന്പിന് സെന്റ് ജോസഫ് എല്. പി. സ്കൂള് വിട്ടുകൊടുക്കുന്നതിനും തീരുമാനിച്ചു.
പള്ളിയിലെ പഴയ രണ്ട് ഓര്ഗന് ലേലം ചെയ്ത് വില്ക്കുന്നതിനും പുതിയ ഒരു ഓര്ഗന് വാങ്ങിക്കുന്നതിനും, ശവസംസ്കാരത്തിന് ഉപയോഗിക്കാന് വണ്ടിയില് ഫിറ്റ് ചെയ്യാന് പാകത്തിന് മൂന്ന് സ്ലീവാക്കുരിശ് വാങ്ങിക്കുന്നതിനും (സ്വര്ണ്ണക്കളര് 1,  വെള്ളിക്കളര് 2) തീരുമാനിച്ചു.
പുതിയതായി വെളിച്ചെണ്ണ വഴിപാട് തുടങ്ങുവാന് തീരുമാനിച്ചു. ആയതിന് 10/ രൂപ നിരക്ക് നിശ്ചയിക്കുകയും ചെയ്തു.
ഊട്ടുശാല അടുക്കളഭാഗം ഷെഡ് കിഴക്കുവശത്തേയ്ക്ക് നീട്ടിപണിയുന്നതിനും തീരുമാനിച്ചു.
പ്രതിനിധിയോഗത്തില് തുടര്ച്ചയായി മൂന്ന് പ്രാവശ്യം വരാത്ത മെന്പര്മാരെ അറിയിപ്പ്കൂടാതെ ഒഴിവാക്കുന്നതിനും തീരുമാനിച്ചു.
ഇടവകദിനം കമ്മറ്റിക്കാരായി 1. എടക്കളത്തൂര് ജോസഫ് തോമസ് ദാസ്, 2. തറയില് കൊച്ചൗസേപ്പ് ജെയ്ക്കബ്, 3. ചിരിയങ്കണ്ടത്ത് ദേവസ്സിക്കുട്ടി ചാക്കോ, 4. പുലിക്കോട്ടില് ജോസ് പോള്, 5. പുലിക്കോട്ടില് ഇട്ടൂപ്പ് ഡേവീസ്, 6. ചീരന് ഫ്രാന്സീസ് ഭാര്യലില്ലി 7. പൂത്തൂര് പോള് ഭാര്യ ലീന, 8. ചിറ്റിലപ്പിള്ളി ജോയ് ഭാര്യ ജിജി എന്നിവരെ നിശ്ചയിച്ചു.
പള്ളി മണ്ഡപത്തിന് മുന്ഭാഗത്ത് ‘‘വി. യൗസേപ്പിതാവേ ഞങ്ങള്ക്കുവേണ്ടി അപേക്ഷിക്കണമേ” എന്ന ബോര്ഡ് ലൈറ്റ് കൊണ്ട് എഴുതുന്നതിനും, കാരമുക്ക് പള്ളി പണിക്കായി ഇടവകയില് പിരിവ് നടത്തുന്നതിന് (ഡിസംബര് 11) അനുവദിക്കുന്നതിനും തീരുമാനിച്ചു.
കെ. സി. വൈ. എം., ദര്ശന സഭ എന്നിവര് നടത്തുന്ന ചികിത്സാ സഹായപദ്ധതികള്ക്ക് അനുവാദം നല്കുന്നതിനും, ക്രിസ്തുമസ് രാത്രിയില് ഗായകസംഘം ഗാനമേള നടത്തുന്നത് അനുവദിക്കുന്നതിനും തിരുമാനിച്ചു.
സെക്രട്ടറി

വാര്‍ഷികം


 സെന്‍റ് ഫ്രാന്‍സീസ് സേവ്യര്‍ യൂണിറ്റിന്‍റെ കുടുംബസമ്മേളനം ചെറിയ തോതില്‍ വാര്‍ഷികമായി ഡിസംബര്‍ 11ാം തിയ്യതി മുത്തുപറന്പില്‍ മിഖായേല്‍ ഫ്രാന്‍സീസിന്‍റെ വസതിയില്‍ വെച്ച് നടത്തുന്നു.

കണ്‍വെന്‍ഷന്‍


ഡിസംബര്‍ 7ാംതിയ്യതി (ബുധന്‍) മുതല്‍ 11ാം തിയ്യതി (ഞായര്‍) വരെ നമ്മുടെ ഇടവകയില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. നയിക്കുന്നത് റവ. ഫാ. ബെന്നി പീറ്റര്‍  ഗാഗുല്‍ത്താ ധ്യാന കേന്ദ്രം. ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാനും ആത്മീയ ഉണര്‍വ് നേടുവാനും ഏവരേയും ആഹ്വാനം ചെയ്യുന്നു. ധ്യാനത്തിന്‍റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

കുടുംബസമ്മേളനം


ഡിസംബര്‍ 25, 2012 ജനുവരി 1 എന്നീ തിയ്യതികളില്‍ കുടുംബസമ്മേളനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. ഡിസംബര്‍ 25ാം തിയ്യതിയിലെ കുടുംബസമ്മേളനങ്ങള്‍ ഡിസംബര്‍ 18ാം തിയ്യതിയിലാണ് നടത്തുന്നത്. ജനുവരിയിലെ കുടുംബസമ്മേളനങ്ങള്‍ രണ്ടാം ഞായറാഴ്ച മുതല്‍ ക്രമമായി നടത്തുന്നതാണ്.
കണ്‍വെന്‍ഷന്‍
            ഡിസംബര്‍ 7ാംതിയ്യതി (ബുധന്‍) മുതല്‍ 11ാം തിയ്യതി (ഞായര്‍) വരെ നമ്മുടെ ഇടവകയില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. നയിക്കുന്നത് റവ. ഫാ. ബെന്നി പീറ്റര്‍  ഗാഗുല്‍ത്താ ധ്യാന കേന്ദ്രം. ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാനും ആത്മീയ ഉണര്‍വ് നേടുവാനും ഏവരേയും ആഹ്വാനം ചെയ്യുന്നു. ധ്യാനത്തിന്‍റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
വാര്‍ഷികം
            സെന്‍റ് ഫ്രാന്‍സീസ് സേവ്യര്‍ യൂണിറ്റിന്‍റെ കുടുംബസമ്മേളനം ചെറിയ തോതില്‍ വാര്‍ഷികമായി ഡിസംബര്‍ 11ാം തിയ്യതി മുത്തുപറന്പില്‍ മിഖായേല്‍ ഫ്രാന്‍സീസിന്‍റെ വസതിയില്‍ വെച്ച് നടത്തുന്നു.

ആദ്യകുര്‍ബാന സ്വീകരണം


ഈ വര്‍ഷത്തെ ആദ്യകുര്‍ബാനസ്വീകരണം 2012 ജനുവരി 1ാം തിയ്യതി രാവിലെ 7.30 നാണ് നടത്തുന്നത്. ആദ്യകുര്‍ബാന സ്വീകരണത്തിന് ഒരുക്കമായ ക്ലാസ്സുകള്‍ ഡിസംബര്‍ 1ാം തിയ്യതി ആരംഭിക്കും.  കുട്ടികള്‍ നമസ്കാരങ്ങളെല്ലാം പഠിച്ചൊരുങ്ങി വരേണ്ടതാണ്. 
സ്ഥലം സി. കെ. സി. എല്‍. പി. സ്കൂള്‍.  
സമയം  : 4.15 ുാ  5.15 ുാ.

വചന ശുശ്രൂഷ


     ഡിസംബര്‍ മാസത്തിലെ  ഞായറാഴ്ചകളില്‍ രാവിലെ 5.30, 7.30  എന്നീ സമയങ്ങളിലെ ദിവ്യബലിയില്‍ വചന ശുശ്രൂഷ നടത്തേണ്ട യൂണിറ്റുകളുടെ പേരും തിയ്യതിയും താഴെ കൊടുക്കുന്നു. ഓരോ കുര്‍ബാനയിലും രണ്ടു വായനകള്‍ നടത്തേണ്ടതാണ്. 
04-12-11         സെന്‍റ് ഫ്രാന്‍സീസ് സേവ്യര്‍
11-12-11       സെന്‍റ്  റാഫേല്‍
18-12-11       സെന്‍റ് ജോണ്‍


ഉണ്ണീശോയോടൊപ്പം

 സിജോ വര്‍ഗ്ഗീസ് എ, ഫാത്തിമ മാത യൂണിറ്റ്
മഞ്ഞുകാലം വന്നല്ലോ
ക്രിസ്തുമസ്സ് വന്നണഞ്ഞല്ലോ
ക്രിസ്തുമസ് വിളക്കുകള്‍ തെളിഞ്ഞല്ലോ
പാരിന്‍ നാഥന് വന്നു പിറക്കാന്‍
വിണ്ണും മനവും ഒരുക്കീടാം
സദ്പ്രവര്‍ത്തികള്‍ ചെയ്തീടാം
ഹൃത്തിന്‍ പൂല്‍ക്കൂടൊരുക്കാനായ്
സദ് ചിന്തകളാല്‍ മെത്തയൊരുക്കാം
ഉണ്ണീശോയ്ക്കു കിടക്കുവാനായ്
ക്രിസ്തുമസ് മരങ്ങള്‍ തീര്‍ത്തീടാം
സ്നേഹാശംസകള്‍ നേര്‍ന്നീടാം
ശാന്തി ദൂതരായ് മാറീടാം
തെറ്റുകള്‍ നിറഞ്ഞൊരീ ലോകത്തില്‍
തെറ്റാതെയെന്നും നീങ്ങീടാന്‍
ഉണ്ണീശോയോടൊപ്പം ചരിച്ചീടാം

ഒരു കുഞ്ഞ് ദൈവത്തിന്‍റെ സമ്മാനം: മദര്‍ തെരസ

  

ജോജു വാഴപ്പിള്ളി, സെന്‍റ് മാര്‍ട്ടിന്‍ യൂണിറ്റ്
  

            മദര്‍ തെരസാ കുഞ്ഞുങ്ങളെ വളരെയേറ സ്നേഹിച്ചിരുന്നു. അവരുടെ കണ്ണില്‍ എല്ലാ കുഞ്ഞുങ്ങളും പ്രത്യേകതയുള്ളവരും സ്നേഹിക്കപ്പെടേണ്ടവരും ആണ്. ദൈവത്തിന്‍റെ പ്രതിബിംബം ഓരോ കുഞ്ഞിലുമുണ്ടെന്ന് അവര്‍ പറയാറുണ്ട്. ആ കുഞ്ഞ് കഴിവില്ലാത്തവനാണെങ്കിലും സുന്ദരനാണെങ്കിലും വിരൂപനാണെങ്കിലും അതില്‍ വ്യത്യാസമില്ല,. ഈശ്വരന്‍റെ സുന്ദരമായ ഈ പ്രതിബിംബം വലിയകാര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു. ഈ കുരുന്നുകള്‍ ലോകത്തിനാവശ്യമില്ലാത്തവരാണോ എത്ര അസഹ്യമാണ് ആര്‍ക്കും വേണ്ടാത്തവരും സ്നേഹിക്കപ്പെടാത്തവരും ആകുന്നത്. ഇന്നത് ഏറ്റവും വലിയ രോഗമാണ്.
            ചില കുഞ്ഞുങ്ങള്‍ ആര്‍ക്കും വേണ്ടാത്തവരായി തെരുവിലുപേക്ഷിക്കപ്പെടുന്നു. ചിലര്‍ കുഞ്ഞുങ്ങളെ മദര്‍ തെരസയെ ഏല്‍പിച്ചുകൊണ്ട് സ്ഥലം വിടുന്നു. തെരുവില്‍ അലഞ്ഞുതിരിയുന്ന കുട്ടികളെ പോലീസുകാരോ മറ്റുള്ളവരോ മിഷണറീസ് ഓഫ് ചാരിറ്റിയിലെത്തിക്കുന്നു.
                        കൊല്‍കൊത്തയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് മദറിന് ഇങ്ങനെയുള്ള കുട്ടികളെ വീണ്ടും വീണ്ടും കിട്ടിക്കൊണ്ടിരുന്നു. ഈ കുട്ടികളെ വേണ്ടവിധത്തില്‍ സംരക്ഷിക്കാന്‍ ഒരു വീട് സംഘടിപ്പിക്കണമെന്ന് അവര്‍ തീരുമാനിച്ചു. 1955ല്‍ നിര്‍മ്മല്‍ ശിശുഭവന്‍ എന്ന പേരില്‍ കൊല്‍ക്കത്തയില്‍ അവര്‍ തന്‍റെ ആദ്യത്തെ കുട്ടികളുടെ വീട് സ്ഥാപിച്ചു. ഈ വീട് മദര്‍ ഹൗസിന് തൊട്ടടുത്താണ്.
                        അതിന്ശേഷം ഇന്ത്യയുടെ പല ഭാഗത്തും ശിശു ഭവനുകള്‍ സ്ഥാപിച്ചു. കെട്ടിടങ്ങളുടെ വലിപ്പമനുസരിച്ചാണ് ഇവയിലെ കുട്ടികളുടെ എണ്ണം തീരുമാനിക്കപ്പെട്ടിരുന്നത്. ഏറ്റവും ചെറിയ വീട്ടില്‍ ഇരുപതോളം കുട്ടികള്‍ക്കും വലിയ വീട്ടില്‍ ഇരുനൂറോളം കുട്ടികള്‍ക്കും അഭയം കൊടുത്തു.



എന്നെ കരുതുന്ന ദൈവം


സി. കെ. ജെയ്ക്കബ്, ഇന്‍ഫന്‍റ് ജീസസ്സ് യൂണിറ്റ്
  
എന്നെ കരുതുന്ന ദൈവമുണ്ട്
എനിക്കായ് കരുതുന്ന ദൈവമുണ്ട്
ഞാന്‍ മറന്നാല്‍ പോലും സദാ
എന്നെ ഓര്‍ക്കുന്ന ദൈവമുണ്ട്
വചന വെളിച്ചത്താല്‍ വിജ്ഞാനമേകണേ
അന്ധകാര അടിമത്തം അകറ്റിടുവാന്‍
വിശുദ്ധിയെ അജയ്യമാം പരിചയാക്കീടുവാന്‍
ദൈവാത്മാവേ എന്നില്‍ വസിച്ചീടണേ
സകലതും സൃഷ്ടിച്ച സര്‍വ്വേശ്വരാ
സകലതു സവിനയം സമര്‍പ്പിക്കുന്നു
തിന്മയെ നന്മയാല്‍ ജയിച്ചിടുവാന്‍
നന്മസ്വരൂപായെന്നില്‍ നല്‍വരമേകുക


ക്രിസ്തുമസ്സ് സമ്മാനം


 ഗിഫ്റ്റി സി പോള്‍, സെന്‍റ് ആന്‍റണി യൂണിറ്റ്
  
മിന്നുമോള്‍ അനാഥയാണ്. അവള്‍ക്ക് 5 വയസ്സുണ്ട്. അവള്‍ വളരുന്നത് ഒരു മഠത്തിലാണ്. അവിടുത്തെ അമ്മമാരാണ് അവളെ നോക്കുന്നത്. ഒരു ദിവസം അവള്‍ അവിടുത്തെ മദറിനോട് ചോദിച്ചു. മദറേ എന്‍റെ അമ്മയാരാണ്. മദര്‍ ഒന്ന് പതറി നിന്നുപോയി. മദര്‍ അവളോട് പറഞ്ഞു നിന്നെ ഞങ്ങള്‍ക്ക് ലഭിച്ചത് ഒരു ക്രിസ്തുമസ്സ് രാത്രിയാണ്. എന്നെങ്കിലും ഒരു ദിവസം നിന്നെ കൊണ്ടുപോകാന്‍ നിന്‍റെ അമ്മ വരും. അങ്ങനെ ഒരു ക്രിസ്തുമസ്സ് ദിവസം വന്നെത്തി. ക്രിസ്തുമസ്സ് ദിവസം രാവിലെ ഒരു കാര്‍ മഠത്തിന് മുന്പിലെത്തി. കാറില്‍ നിന്നു രണ്ടുപേര്‍ ഇറങ്ങിവന്നു. കുട്ടികളില്ലാത്ത ദന്പതിമാരായിരുന്നു അവര്‍. അവര്‍ മദറിനോട് പറഞ്ഞു. ഞങ്ങള്‍ ഒരു കുട്ടിയെ ദത്തെടുക്കാനാണ് വന്നത്. അപ്പോള്‍ മദര്‍ മിന്നുമോളെക്കുറിച്ച് ഒന്ന് ആലോചിച്ചു. മദര്‍ മിന്നുമോളെ വിളിച്ചു. അവള്‍ ഓടിവന്നു. നീ എന്നും ചോദിക്കാറില്ലേ നിന്‍റെ അമ്മയെക്കുറിച്ച്. ഇതാ നിന്‍റെ അമ്മയും അപ്പനും വന്നിരിക്കുന്നു. ഇതാ നിനക്ക് ഞങ്ങള്‍ തരുന്ന ക്രിസ്തുമസ്സ് സമ്മാനം. അവള്‍ ക്രിസ്തുമസ്സ് ആഘോഷിക്കാന്‍ അവരുടെകൂടെ പോയി.





ഡിസംബര്‍

  




 
കഴിഞ്ഞ ലക്കത്തില്‍ സമ്മാനാര്‍ഹമായ അടിക്കുറിപ്പ് :
‘ഏയ് മനുഷ്യാ ഉറക്കം തൂങ്ങി നില്‍ക്കാതെ ഈ കൊച്ചിന് എന്തെങ്കിലും തിന്നാല്‍ കൊണ്ടുവാ...’

ഐവിന്‍ സി. പി.
സെന്‍റ് ആന്‍റണി യൂണിറ്റ്

ക്രിസ്തു, ക്രിസ്തുമതം


ക്രിസ്തു: സുറിയാനിഭാഷയില്‍ മിശിഹാ എന്ന പദത്തിന് അഭിഷേകം ചെയ്യപ്പെട്ടവന്‍ എന്നാണര്‍ത്ഥം. മാശീഹ് എന്ന ഹീബ്രുവാക്കിന്‍റെ രൂപഭേദമാണത്. ക്രിസ്തുമതാരംഭത്തിനുമുന്പ് തന്നെ ഇസ്രായേലിന്‍റെ പുനഃസ്ഥാപനത്തിനായി ദൈവം അയയ്ക്കുന്ന ഏകാഭിഷിക്തന്‍ എന്ന അര്‍ത്ഥം മാശീഹ് എന്ന ഹീബ്രുപദത്തിനുണ്ടായിരുന്നു. മലയാളത്തില്‍ 16ാം നൂറ്റാണ്ടു മുതല്‍ യൂറോപ്യന്‍ മിഷണറിമാരുടെ വരവോടെ ക്രിസ്തൂസ്, ക്രിസ്റ്റോ എന്നീ പദരൂപങ്ങള്‍ കടന്നുവന്നു. അത് മലയാളത്തില്‍ ക്രിസ്തു എന്നായിത്തീര്‍ന്നു.
ക്രിസ്തുമതം: ക്രിസ്തുമതാനുയായികളുടെ സമൂഹം എന്നതിന് പുതിയ നിയമത്തില്‍ സഭ, ദൈവരാജ്യം എന്നൊക്കെ പറയുന്നു. ക്രിസ്ത്യാനിയുടെ മാര്‍ഗ്ഗം ക്രിസ്തുവാണ്. ഞാന്‍ മാര്‍ഗ്ഗവും സത്യവും ജീവനുമാകുന്നു എന്നാണല്ലോ ക്രിസ്തു പറഞ്ഞത്. കേരളത്തിലെ ക്രൈസ്തവര്‍ തങ്ങളുടെ മതത്തെ മാര്‍ഗ്ഗമെന്ന് വിളിച്ചിരുന്നതിന് ധാരാളം തെളിവുകളുണ്ട്. യഹൂദമതത്തെ പഴയമാര്‍ഗ്ഗമെന്നും ക്രിസ്തുമതത്തെ പുത്തന്‍ മാര്‍ഗ്ഗമെന്നും പറഞ്ഞിരുന്നു. ക്രിസ്തുമതം എന്ന പ്രയോഗം അടുത്ത കാലത്താണ് ഉണ്ടായത്.
ക്രിസ്തുമസ്സ്: യേശുവിന്‍റെ ജനനപ്പെരുന്നാളിന് ക്രിസ്തുമസ്സ് എന്ന പദമാണ് ഉപയോഗിക്കുന്നത്. ആംഗ്ലോ സാക്സണിലുള്ള ക്രീറ്റ്മെസ്സെ (രൃശൈാമലലൈ) യാണ് ഇംഗ്ലീഷില്‍ ക്രിസ്മസ് ആയത്. ക്രിസ്തുവിന്‍റെ പിറവിയുടെ ഓര്‍മ്മദിവസം നടത്തുന്ന കുര്‍ബാന എന്നാണ് ഇതിനര്‍ത്ഥം. ഇംഗ്ലീഷില്‍ ക്രിസ്മസ് എന്നും മലയാളത്തില്‍ ക്രിസ്തുമസ്സ് എന്നും പറയുന്നു. കേരളത്തില്‍ പണ്ട് പിറവിത്തിരുനാളിന് യല്‍ദാപ്പെരുന്നാള്‍ എന്ന് പറഞ്ഞിരുന്നു. യല്‍ദാ എന്ന സുറിയാനിപ്പദത്തിന് പിറവി എന്നാണ് അര്‍ത്ഥം.


 
Support : Creating Website | Johny Template | Mas Template
Copyright © 2011. Senna simon - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger