New Videos from Youtube

മരണമണി

സി. കെ. ജേക്കബ്, ഇന്ഫന്റ് ജീസസ്സ് യൂണിറ്റ് 

മദ്യം വിഷമാണെന്നറിഞ്ഞിടാത്ത
മനവരാരുമില്ലീ പാരിടത്തില്
മദ്യം മനുജന്നകത്തു ചെന്നാല്
മരണംവരെയും ഭവിച്ചീടുന്നു
മദ്യത്തിന് മാസ്മരത്തില് മുങ്ങീടല്ലേ
മരണത്തിന് മണിയൊച്ചകേട്ടിടല്ലേ
രസത്തിനായ് പോലും മദ്യം രുചിച്ചിടല്ലേ
അകാലമരണത്തില് നീ പതിക്കല്ലേ
രക്ത ബന്ധങ്ങള് തല്ലി തകര്ക്കുന്ന
രക്തപുഴയായ് ഒഴുക്കിടുന്ന
മദ്യത്തെ മാനുഷ്യ നീ മറന്നുവെങ്കില്
മാനവരാശിതന്നെ രക്ഷനേടും

പുതുവര്ഷത്തില്

ക്രിസറ്റിന് മരിയ, സെന്റ് ഡോണ് ബോസ്കോ

പുതുവര്ഷത്തില് കരുണയോടെ
 കാത്തരുളണമേ കര്ത്താവേ
നല്ല വരങ്ങളും കൃപകളുമേകി
 കാത്തരുളണമേ കര്ത്താവേ...
 കരുണയോടങ്ങേ കരവലയത്തില്
 പാപികള് ഞങ്ങളണഞ്ഞീടുന്നു
 തെറ്റുകുറ്റങ്ങളെല്ലാം കരുണയോടെ
 പൊറുത്തീടണമേ പുതുവര്ഷത്തില്
അങ്ങേ ദാസരേകാത്തരുളണമേ
കര്ത്താവേചെയ്തുപോയ പാപങ്ങളെല്ലാം
കരുണയോടങ്ങു മറന്നീടണ

തീരദേശ കിണര്‍ വെള്ളത്തിലെ ഉപ്പുരസവും നിറങ്ങളും മാറാന്‍ കിണര്‍ റീചാര്‍ജ്ജിങ്ങ്


ഡോ. ജോസ് സി. റാഫേല്‍, ടീം ലീഡര്‍, മഴപ്പൊലിമ, 

തൃശൂര്‍തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന നമ്മുടെ നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ കിണറുകളില്‍ പൊതുവേ എല്ലാകാലത്തും ഉപ്പുരസം കാണുന്നു. എന്താണ് ഇത് രൂക്ഷമായി വരുവാന്‍ കാരണം? കാരണങ്ങള്‍ നിരവധിയാണ്. താഴെപറയുന്നവ അവയില്‍ ചിലതുമാത്രം. വീട്ടുപറന്പുകളിലെ ചെറുകുളങ്ങള്‍ നാം മൂടിക്കളഞ്ഞു. മഴക്കാലത്തിനടുത്ത് ചെയ്തിരുന്ന കാര്‍ഷിക മുറകള്‍ ഇല്ലാതായി. മഴവെള്ളം മണ്ണില്‍ താഴാതായി. ഓരുവെള്ളം/ ഉപ്പുവെള്ളം കയറാതിരിക്കുവാന്‍ കര്‍ഷകര്‍ തീര്‍ക്കുന്ന ചിറകള്‍ കുറഞ്ഞുപോയി. അല്ലെങ്കില്‍ പുതുക്കിയ ചീപ്പുകളെ വേണ്ട സമയങ്ങളില്‍ അടച്ചുതുറക്കാതെയായി. പൈപ്പിലൂടെ വരുന്ന ക്ലോറിനിട്ട സര്‍ക്കാര്‍ കുടിവെള്ളം വരാന്‍ തുടങ്ങിയതോടെ നാം കിണറിനെ മറക്കുവാന്‍ തുടങ്ങി. ആധുനികതയുടെ തിരതള്ളലില്‍ മോട്ടോര്‍ പന്പ് സംവിധാനം വന്നതോടെ കിണറുകളിലെ വെള്ളം മഞ്ഞനിത്തിലോ ചുവപ്പുനിറത്തിലോ ഉള്ളതുമാകുകയും കൂടുതല്‍ ഉപ്പുള്ളതായി കിണര്‍വെള്ളം രൂപാന്തരപ്പെടുകയും ചെയ്തു. തീരപ്രദേശങ്ങളില്‍ ചില ഭാഗത്ത് കിണറിന്‍റെ ഉളളിലെ മണ്ണില്‍ ഇരുന്പിന്‍റെ അംശം താരതമ്യേന കൂടതലായതിനാല്‍ ഈ അംശഭാഗങ്ങള്‍ തുരുന്പു പിടിച്ച മഞ്ഞവെള്ളം പോലെ കിണര്‍ വെള്ളത്തില്‍ കലങ്ങി മോട്ടോര്‍ പന്പ് പ്രവര്‍ത്തിക്കുന്നതുവഴി കൂടുതലായി പുറത്തേയ്ക്ക് വരാറുണ്ട്. കിണറിലെ മോട്ടോര്‍ വേറെ വിനകൂടി വരുത്തുന്നുണ്ട്. പെട്ടന്നുള്ള പന്പിങ്ങ് ആയതിനാല്‍ കടലിലെ ഉപ്പുവെള്ളം സുനാമിപോലെ ഭൂമിക്കടിയിലൂടെ നമ്മുടെ കിണറുകളില്‍ എത്തിച്ചേരും. ജിയോളജി വിഷയം കൈക്കാര്യം ചെയ്യുന്നവര്‍ ഇതിനെ ഹൈബന്‍ ആന്‍റ് ഹെര്‍സ്ബെര്‍ഗ് ബന്ധം എന്ന് വിശേഷിപ്പിക്കുന്നു. അതായത് തീരപ്രദേശങ്ങളില്‍ 1 മീറ്റര്‍ ഭൂജലത്തിന്‍റെ അളവ് താഴുകയാണെങ്കില്‍ കടല്‍ 40 മീറ്റര്‍ മണ്ണിനടിയിലൂടെ അകത്തേയ്ക്ക് കയറിവരും. (1: 40 അനുപാതത്തില്‍) പഴയകാലങ്ങളില്‍ നാമേവരും തൊട്ടിയും കയറും ഉപയോഗിച്ച് കിണറില്‍ നിന്ന് വെള്ളം കോരിയിരുന്നു. എന്നാല്‍ ഇന്ന് അതിന് പകരം എല്ലാവരും മോട്ടോര്‍ പന്പ് വെച്ച് കിണറിലെ വെള്ളം വലിക്കുന്പോള്‍ കടലിന് കരയിലേയ്ക്ക് ഭൂമിക്കടിയിലൂടെ കയറി വരുവാന്‍ തുലോം എളുപ്പമാകുകയും ചെയ്യും. എന്നാല്‍ കടല്‍ക്കരയില്‍ താമസിക്കുന്ന മുക്കുവക്കുടിലുകളില്‍ ചിലപ്പോള്‍ ശുദ്ധജലം ലഭിക്കുന്നതും നമുക്ക് കാണാന്‍ സാധിക്കും. ഇതിനുകാരണം സമുദ്രതീരത്ത് മഴപെയ്ത് മണ്ണില്‍ ഇറങ്ങുന്ന മഴവെള്ളം നിമിത്തം ഭൂമിക്കടിയില്‍ ഈ ശുദ്ധജല മേഖല (എൃലവെ ംമലേൃ ളശഹമാലിേ) അവിടങ്ങളില്‍ ഉണ്ടാകുന്നതുകൊണ്ടാണ്.പ്രതിവിധികള്‍ ഏതായാലും കിണറുകളില്‍ ഉപ്പുരസം മാറി ശുദ്ധജലം ലഭിക്കാന്‍ നാം എന്തുചെയ്യണം. ഇതിന് ഒരു പ്രതിവിധിയേ നമ്മുടെ പക്കല്‍ ഉള്ളൂ. അതായത് മഴവെള്ളം ശേഖരിച്ച് കിണറില്‍ ഇറക്കണം. ഇത് മേല്‍ക്കൂരയില്‍ നിന്നോ ഷീറ്റ് വിരിച്ച് അവിടെനിന്നോ ശേഖരിക്കുന്ന മഴവെള്ളം കിണറിന്‍റെ ഉള്‍വശത്തേയ്ക്ക് ഒഴുക്കണം. ഓടിട്ട മേല്‍ക്കൂരയില്‍ നിന്നോ ടെറസ്സിട്ട മേല്‍ക്കൂരയില്‍ നിന്നോ ഇങ്ങനെ ചെയ്യാന്‍ സാധിക്കും. ഇതിനുവേണ്ട പ്രധാന സാധനങ്ങള്‍ പാത്തി, പൈപ്പ് എന്നിവയും മറ്റ് അനുബന്ധ വസ്തുക്കളുമാണ്. ഓടിട്ട വീടുകള്‍ക്ക് ക്ലാന്പടിച്ച് പാത്തി ഉറപ്പിച്ച് നിറുത്തണം. ടെറസ്സിട്ട വീടുകളുടെ മേല്‍ക്കൂരയില്‍ പുറത്തേയ്ക്ക് ഓവുപൈപ്പുകള്‍ നില്‍ക്കുന്നത് കാണാം. ഈ പുറത്തേയ്ക്ക് നില്‍ക്കുന്ന ഓവുപൈപ്പുകളെ പി. വി. സി. പൈപ്പുകള്‍ ഉപയോഗിച്ച് കിണറിനടുത്തേയ്ക്ക് കൊണ്ടുവരണം. ഇങ്ങനെ മേല്‍ക്കൂരയില്‍ നിന്ന് താഴേയ്ക്ക് കൊണ്ടുവരുന്ന പൈപ്പുകളില്‍ ആദ്യമഴയിലെ വെള്ളം കളയാന്‍ വാല്‍വ് സംവിധാനമോ, ടി (ഠ) സംവിധാനമോ ഏര്‍പ്പെടുത്തണം. മേല്‍ക്കൂരയില്‍ അഴുക്ക് വീഴുന്ന പക്ഷം ഇത് അടച്ചു തുറക്കാന്‍ പാകത്തില്‍ വേണം ഇത് ഫിറ്റ് ചെയ്യാന്‍. ഇതിന് ശേഷം പൈപ്പിനെ കിണറിനകത്തേയ്ക്ക് ആനയിക്കാന്‍ പാകത്തിന് ഫിറ്റ് ചെയ്ത് നിറുത്തുക. ഈ പൈപ്പിനഗ്രഭാഗത്ത് ഒരു പ്ലാസ്റ്റിക് വല കെട്ടുന്നത് ഉചിതമാണ്. മേല്‍ക്കൂരയില്‍ വീഴുന്ന ഇലകള്‍ ഇതില്‍ തടയുകയും അതാത് വീട്ടുകാര്‍ക്ക് ഈ വല അഴിച്ച് വൃത്തിയാക്കുവാന്‍ സാധിക്കുകയും ചെയ്യും. വീട്ടില്‍ നാം ഉപ്പുമാങ്ങ ഇടുന്ന പതിവുണ്ടല്ലോ ഉപ്പുമാങ്ങ ഇട്ട ഉടന്‍ മാങ്ങഭാഗം ഉപ്പുവെള്ളത്തിന് മുകളില്‍ കിടക്കുകയും എന്നാല്‍ മാങ്ങയ്ക്ക് ഉപ്പുപിടിച്ചാല്‍ അത് താഴുകയും ചെയ്യുന്നത് കാണാം. ഇതിനു കാരണം ഉപ്പുമാങ്ങയാക്കാന്‍ ഇട്ട പച്ചമാങ്ങയിലുള്ള ജലാംശത്തിന്‍റെ സാന്ദ്രത ഉപ്പുവെള്ളത്തെ അപേക്ഷിച്ച് കുറവായതിനാല്‍ മാങ്ങ ഉപ്പുവെള്ളത്തില്‍ ഇട്ട ആദ്യ മണിക്കൂറുകളില്‍ പൊങ്ങിനില്‍ക്കും. അതുപോലെ മഴവെള്ളത്തിന് ഉപ്പുവെള്ളത്തെ അപേക്ഷിച്ച് സാന്ദ്രത കുറവായതിനാല്‍ മഴവെള്ളം കിണറിന്‍റെ അന്തര്‍ഭാഗത്ത് പൊന്തിക്കിടക്കുകയും ഉപ്പുവെള്ളം ഭൂമിയിലേയ്ക്ക് താഴുകയും ചെയ്യും. (എന്നാല്‍ മോട്ടോര്‍ വെച്ച് വലിച്ചാല്‍ ഉപ്പു കയറുകയും മഞ്ഞനിറം കിണര്‍ വെള്ളത്തില്‍ കയറി വരികയും ചെയ്യും. ആയതിനാല്‍ ഇനിമേല്‍ നാം തീരപ്രദേശങ്ങളിലെ കിണറുകളില്‍ മോട്ടോര്‍ പന്പ് വെയ്ക്കാതിരിക്കുകയാണുചിതം) ഇതിനുവേണ്ടി വരുന്ന ചിലവ് പാത്തി, പൈപ്പ്, ക്ലാന്പുകള്‍, ആണി, പശ, കൂലിച്ചെലവ്, തുടങ്ങിയവ മാത്രമേ ഉള്ളൂ. പ്ലംന്പിങ്ങ് ചെയ്യുന്ന എല്ലാ പണിക്കാര്‍ക്കും ഇത് ചെയ്ത് തരുവാന്‍ സാധിക്കും. ഏകദേശം 2000 രൂപയ്ക്കുള്ളില്‍ ഓടിട്ട വീടുകള്‍ക്കും, 1000 രൂപയ്ക്കടുത്ത് ടെറസ്സിട്ട വീടുകള്‍ക്കും വേണ്ടി വരികയുള്ളൂ. ഏതു വിധേനെ ആയാലും മഴവെള്ളം കിണറില്‍ എത്തണം. മോട്ടോര്‍ പന്പ് മാറ്റണം. മഴക്കാലത്തും വേനലിലും കിണറില്‍ ശുദ്ധജലം ഉറപ്പ്. ഇങ്ങനെ ചെയ്ത കിണര്‍ വെള്ളത്തിലെ ഉപ്പുരസവും നിറവത്യാസങ്ങളും മാറുന്നതിനുള്ള ധാരാളം ഉദാഹരണങ്ങള്‍ ലേഖകന് പരിചിതമാണ്. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, മണലൂര്‍, ഒരുമനയൂര്‍, പാവറട്ടി, കടപ്പുറം തുടങ്ങിയ പല പഞ്ചായത്തുകളിലും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയിലും ഇതിന് ഉദാഹരണങ്ങള്‍ ഉണ്ട്. ഇതുമൂലം വേനലില്‍ സര്‍ക്കാര്‍ കുടിവെള്ളം കാത്ത് നില്‍ക്കേണ്ട ഗതികേട് ഒഴിവായിക്കിട്ടിയെന്ന് അതത് കുടുംബങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ ജനങ്ങള്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങള്‍ താഴെ പറയുന്നവയാണ്. മേല്‍ക്കൂരയിലെ അഴുക്ക് കിണറില്‍ വീഴില്ലേ ഫില്‍റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടേ ഓടിട്ട വീടുകളില്‍ ഒക്ടോബര്‍ മാസത്തില്‍ കാണുന്ന കറുത്ത പുഴു കിണറില്‍ വീഴില്ലേ മഴക്കാലത്ത് കിണര്‍ നിറഞ്ഞ് കിടക്കുന്പോള്‍ ഇത് ചെയ്തിട്ട് കാര്യമുണ്ടോ എന്നുള്ളവയാണ്. ഉത്തരങ്ങള്‍ താഴെ ചേര്‍ക്കട്ടെ. മേല്‍ക്കൂരയിലെ അഴുക്കുവെള്ളം കളയാന്‍ വാല്‍വ്/ടി/ ഫസ്റ്റ് ഫ്ളഷ് സംവിധാനം ഏര്‍പ്പെടുത്തണം. ഫില്‍റ്റര്‍ ചെയ്യാന്‍ പ്രത്യേകം അറ/ തൊട്ടി ഉണ്ടാക്കി മണല്‍, കരി, മെറ്റല്‍ എന്നിവ അടുക്കിയിട്ടുള്ള അരിപ്പ സംവിധാനം ഏര്‍പ്പെടുത്താം. ഇതിന് ചിലവുണ്ട്. കേരളത്തിലെ കിണറുകളും കക്കൂസ്ക്കുഴികളും കടലും മഴക്കാലത്ത് ഒന്നായി കിടക്കുന്നതിനാല്‍ മഴവെള്ളം ശുദ്ധീകരിച്ച് കിണറിലേയ്ക്ക് വിടുന്നതുകൊണ്ട് വലിയ കാര്യം ഉള്ളതായി കാണുന്നില്ല. പിന്നെ മനസ്സിന് ഒരു തൃപ്തിക്ക് ഇങ്ങനെയും ചെയ്യാം .ഒക്ടോബര്‍ മാസത്തില്‍ തീരപ്രദേശങ്ങളിലെ ഓടിട്ട മേല്‍ക്കൂരകളില്‍ കറുത്ത പുഴു ഉള്ളതായി കാണാം. ഇവ കിണറില്‍ വീഴാതിരിക്കാന്‍ ഈ പുഴു വരുന്ന സമയം കണ്ട് ഫസ്റ്റ് ഫ്ളഷ് വാല്‍വ് തുറന്നുവെയ്ക്കണം. മഴക്കാലത്ത് കിണറിന്‍റെ പരിസരം വെള്ളത്തില്‍ മുങ്ങിയാലും കിണറിനകത്തേയ്ക്ക് മഴവെള്ളം വീഴുന്നതുകൊണ്ട് ഗുണം ഉണ്ട്. കിണറിന്‍റെ ആള്‍മറ/കോണ്‍ക്രീറ്റ് റിങ്ങുകള്‍ ഒരു വലിയ പാത്രം പോലെ പ്രവര്‍ത്തിക്കും. മഴവെള്ളത്തെ ഉപ്പുവെള്ളത്തിന് മീതെ നിറുത്തി ഉപ്പുരസത്തിനെ താഴെയ്ക്ക് തള്ളിയിറക്കാന്‍ ഇത് സഹായിക്കുന്നു. ആയതിനാല്‍ ഇനി പെയ്യുന്ന മഴക്കാലത്ത് നമുക്ക് നമ്മുടെ കിണറുകളിലേയ്ക്ക് മഴവെള്ളം കടത്തിവിടാം. ഉപ്പുരസത്തെ മാറ്റി നിറുത്താം. ഇതിനു വേണ്ടുന്ന സാങ്കേതിക സഹായങ്ങള്‍ക്ക് തൃശ്ശൂര്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന മഴപ്പൊലിമ പദ്ധതിയുടെ ഓഫീസിലേയ്ക്ക് വിളിയ്ക്കാം. നന്പര്‍ 0487 2363616. തൃശ്ശൂര്‍ അയ്യന്തോള്‍ ഗ്രൗണ്ടിനു സമീപം പുതൂര്‍ക്കര റോഡിലാണ് മഴപ്പൊലിമയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

തിരുനാളുകളും തുള്ളലും

സിജോ വര്‍ഗ്ഗീസ് എ., ഫാത്തിമമാത യുണിറ്റ്

പതിവുപോല തിരുനാളുകള്‍ വരവായി.നൂറ്റാണ്ടുകള്‍ക്ക് മുന്പ് നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ ആചരിച്ചു പോന്നിരുന്ന തിരുനാളുകളുടെഏറ്റവും പരിഷ്കൃതരൂപങ്ങള്‍. തുലാം, മകരം, കുംഭം തുടങ്ങി മലയാള മാസപേരുകളും ചേര്‍ത്താണ്പഴമക്കാര്‍ പെരുന്നാളിനെ വിളിച്ചു പോന്നിരുന്നത്. വിളവെടുപ്പു കാലത്തിന് അനുയോജ്യമായുംപെരുന്നാളുകള്‍ നിശ്ചയിക്കപ്പെട്ടിരുന്നു. നവംബര്‍ മുതല്‍ മെയ്മാസം അവസാനം വരെ വിവിധപള്ളികളില്‍ ചെറുതും വലുതുമായ തിരുനാളുകള്‍ നിരവധിയാണ്. പഴയകാലത്ത് കല്ലിട്ടപ്പെരുന്നാള്‍എന്നാണ് ഇടവകമധ്യസ്ഥന്മാരുടെ തിരുനാളുകള്‍ക്ക് പറഞ്ഞിരുന്നത്. ഓരോ പള്ളിയുടെ കീഴിലുംഅഞ്ചോ, പത്തോ സമുദായങ്ങള്‍ കാണും. ഇന്നത്തെ കുടുംബക്കൂട്ടായ്മകളേക്കാള്‍ കെട്ടുറപ്പ്അന്നത്തെ സമുദായങ്ങള്‍ക്ക് ഉണ്ടായിരുന്നു. അന്പെഴുന്നെള്ളിപ്പും, വള എഴുന്നെള്ളിപ്പുമെല്ലാംനറുക്കിട്ടെടുത്ത് കിട്ടുന്ന കുടുംബങ്ങള്‍ വളര ഭക്തി പൂര്‍വ്വം നോന്പെടുത്തും പ്രാര്‍ത്ഥിച്ച്ഒരുങ്ങിയും വീടും പരിസരവും എല്ലാം വൃത്തിയാക്കി പറ്റുമെങ്കില്‍ മുറ്റം ചാണകം മെഴുകിശുദ്ധി വരുത്തിയും, അന്പുകുട വീട്ടു പടിയ്ക്കല്‍ നാട്ടി നിര്‍ത്തിയും, വര്‍ണ്ണകടലാസുകൊണ്ട്തോരണങ്ങള്‍ കെട്ടിയും മനോഹരമാക്കിയിരുന്നു. ബന്ധുജനങ്ങള്‍ക്കും കൊട്ടുകാര്‍ക്കും വിഭവസമൃദ്ധമായ സദ്യ, പട്ടിണി പാവങ്ങള്‍ക്ക്ഒരു നേരത്തേയ്ക്ക് വയര്‍ നിറച്ചും ആഹാരം നല്‍കല്‍, അക്രൈസ്തവരായ മറ്റ് കുടുംബങ്ങളിലേയ്ക്ക്പെരുന്നാള്‍ പലഹാരം കൊണ്ടുപോയി കൊടുക്കല്‍, ഓരോ വീട്ടിലും അന്പ് കയറുന്പോഴും സമുദായംവക ഉരുക്കുകുറ്റിയില്‍ വെടി മരുന്ന് നിറച്ചുള്ള കതിനാവെടി, അതിനുവേണ്ടി മാത്രം സമുദായംവക ഒരു വെടിക്കെട്ടുക്കാരന്‍, അന്പെഴുന്നെള്ളിപ്പ് വീട്ടുപടി കടന്നു വരുന്പോള്‍ മുത്തുകുടകള്‍തമ്മില്‍ കൂട്ടിമുട്ടി അതിന്‍റെ വശങ്ങളിലുള്ള സ്റ്റീല്‍ അലുക്കുകള്‍ ഉളകി താഴെ വീണുപോയാല്‍ഭക്തിപൂര്‍വ്വം അത് എടുത്ത് മുത്തി കുടയില്‍ വീണ്ടും പിടിപ്പിക്കുകയോ അല്ലെങ്കില്‍പള്ളി ഓഫീസ്സില്‍ കൊണ്ടുപോയി കൊടുക്കുകയോ ചെയ്യും. ഇന്നാകട്ടെ കുടയുടെ പിടിയുടെ  പകുതി മാത്രമേ രാത്രി വള എഴുന്നെള്ളിപ്പില്‍ പിടിക്കുകയുള്ളൂ.പിടിയുടെ പകുതികൂടി പിടിച്ചാല്‍ അത് ഊരിയാകും തല്ല് കിട്ടുക എന്ന പേടികൊണ്ടാണിത്. പ്രതികാരംചെയ്യാനുള്ള അവസരങ്ങളായി രാത്രി വള എഴുന്നെള്ളിപ്പുകള്‍ മാറി തുടങ്ങിയിട്ടുണ്ട്. അന്പെഴുന്നെള്ളിപ്പിന്ഒരു രൂപ കൂടുതല്‍ നല്‍കിയവന്‍റെ വീടിനുമുന്നിലും നിര്‍ത്തികൊട്ടി ഒരു സിനിമാ ഗാനം പാടിക്കും.ഇല്ലെങ്കില്‍ മഹാ അപരാധമായിപ്പോകും. അവസാനം അന്പും കുടയുമെല്ലാം സമയത്തിന് പള്ളിയില്‍എത്താന്‍ പോലീസ് വാഹനത്തിന്‍റെ സഹായം തേടും.
            വീറും വാശിയും സ്നേഹവും പരസ്പരാശ്രിതത്വവും എല്ലാറ്റിലും ഉപരിയായിപുണ്യവാന്മാരോടുള്ള വണക്കവും മാധ്യസ്ഥം അപേക്ഷിക്കലും അടിയുറച്ച വിശ്വാസജീവിതവും എല്ലാംപോയ് മറഞ്ഞു. വെടിക്കെട്ടും തുള്ളിച്ചാട്ടവും വിദേശ മിഷണറിമാരുടെ സംഭാവനയല്ല. മതിവരുവോളംതിന്നുക, കുടിക്കുക, തുള്ളിച്ചാടുക. ഇത്രയും ആയാല്‍ പെരുന്നാളായി. അന്പ്വള എഴുന്നെള്ളിപ്പില്‍എന്തിനാണ് നാം തുള്ളുന്നത്? തിന്നത് ദഹിക്കാനായിട്ടാണോ പറയന്‍ തുള്ളല്‍, ശീതങ്കന്‍തുള്ളല്‍, ഓട്ടന്‍ തുള്ളല്‍ ഈ ഗണത്തിലേയ്ക്ക് പെരുന്നാള്‍ തുള്ളലുംകൂടി ചേര്‍ക്കേണ്ടതുണ്ടോവളരെ വൃത്തിക്കെട്ട ആഭാസപ്രവൃത്തിയാണിത്. സംഗീതം എല്ലാവരുടേയും ഉള്ളിലുണ്ട്. എന്നാലത്പരസ്യമായി പ്രകടിപ്പിക്കുവാനുള്ള വേദികളാകരുത് തിരുനാള്‍ പ്രദക്ഷിണങ്ങള്‍.  തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഗാനമേളകള്‍ചില കുട്ടിതുള്ളലുകാരുടെ അരങ്ങേറ്റവേദികളായി മാറിയിട്ടുണ്ട്. ഫാഷന്‍ ഷോയ്ക്കുള്ള ഒരുക്കങ്ങള്‍കാരണം പല മഹിളാരത്നങ്ങളും പ്രസംഗം കഴിഞ്ഞാണ് തിരുനാള്‍ ദിവസം ദിവ്യബലിയ്ക്ക് പള്ളിയില്‍എത്തിച്ചേരുന്നത്. ഭര്‍ത്താക്കന്മാരാകട്ടെ ഊട്ടുസദ്യയ്ക്ക് വരി നില്‍ക്കുന്നതുപോലെബിവറേജുകള്‍ക്ക് മുന്നിലെ നീണ്ട ക്യൂവിലാകും. ഈ ഏര്‍പ്പാട് ശരിയല്ല. തിരുനാള്‍ ദിവസത്തെകുര്‍ബാന കടമുള്ളതാണ്. അത് സദ്യയുടേയും മദ്യത്തിന്‍റേയും പേരില്‍ മുടക്കരുത്. നമ്മുടെരൂപതയിലെ പള്ളികളില്‍ ആഘോഷിക്കുന്ന പെരുന്നാളുകള്‍ക്ക് വീട്ടുകാരുടേതും പള്ളിയുടേതുമായിപ്രതിവര്‍ഷം ഇരുപത് കോടിയിലധികം രൂപ ചെലവു വരുന്നുണ്ട് എന്ന് 2007ല്‍ കണ്ടെത്തുകയുംതുടര്‍ന്ന് പല പള്ളികളും ചെലവു ചുരുക്കല്‍ നടപടികളുടെ വഴിയേ പെരുന്നാള്‍ ആഘോഷിക്കുകയുംചെയ്ത് വരുന്നുണ്ട്. വിവാഹ ദൂര്‍ത്തും പെരുന്നാള്‍ ദിവസങ്ങളിലെ അനാവശ്യ ചെലവുകള്‍ കുറയ്ക്കുന്നതിനുമായി2007ല്‍ തന്നെ രൂപത വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. തല്‍ഫലമായി ഇപ്പോള്‍ നിര്‍ധന രോഗികള്‍ക്കുള്ളസൗജന്യ ഡയാലിസിസ് ഫണ്ടും, രക്തദാനവും, ആതുര ശുശ്രൂഷാ സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്നധനസഹായവും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ളതില്‍ നമുക്ക് അഭിമാനിക്കാം.അനാവശ്യ ചെലവുകള്‍ ചുരുക്കി കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായം നല്‍കാം.
            പെരുന്നാള്‍ ദിനത്തിലെ വഴിപാടുകളിലും ശ്രദ്ധവേണം. ഒരിക്കല്‍ഒരു മീന്‍പിടുത്തക്കാരന്‍ കുളത്തില്‍ ചൂണ്ടയിട്ടിരിക്കുകയാണ്.  വളരെ നേരമായിട്ടും അയാള്‍ക്ക് ഒരു മീനിനേയും കിട്ടിയില്ല.അയാള്‍ക്ക് വിഷമമായി. ഉടനെ ആയാള്‍ വഴിപാട് നേര്‍ന്നു ‘‘ദൈവമേ ഇന്ന് പിടിക്കുന്ന ആദ്യത്തെ മീന്‍ നിനക്കുള്ളതാണ്.” അല്‍പസമയത്തിനകം ഒരു വലിയ വരാല്‍ മീന്‍ ചൂണ്ടയില്‍കുടുങ്ങി. അയാള്‍ അതിനെപിടിച്ച് കരയിലേയ്ക്കിട്ടു. വീണ്ടും ചുണ്ടയില്‍ ഇരയെക്കോര്‍ത്ത്കുളത്തിലേയ്ക്കിട്ടു. ‘‘ദൈവമേ നേരത്തെകിട്ടിയ മീന്‍ എനിക്ക്.ഇനി കിട്ടുന്ന മീന്‍ തീര്‍ച്ചയായും നിനന്ക്കുള്ളതാണ്” ഇങ്ങനെ അയാള്‍ മനസ്സില്‍ കരുതി അല്‍പസമയംപോലുമായില്ല കരയില്‍ പിടിച്ചിട്ട വരാല്‍ ചാടി പിടഞ്ഞ് കുളത്തിലേയ്ക്കു തന്നെ വീണുപോയി.മീന്‍ കുളത്തില്‍ വിണപ്പോഴാണ് അയാള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്. അയാള്‍ സ്വരമുയര്‍ത്തിപറഞ്ഞു ‘‘ശ്ശോ ദൈവമേ ഞാനൊരു തമാശ പറഞ്ഞതല്ലേ”. പക്ഷേ ദൈവത്തിന് അയാളുടെ തമാശ അത്ര ബോധിച്ചില്ല.ഇതുപോലെയാകരുത് തിരുനാള്‍ ദിനത്തോടനുന്ധിച്ച് നമ്മള്‍ നേരുന്ന പഴിപാടുകള്‍. ചെയ്യാന്‍പറ്റുമെന്ന് ഉറപ്പുണ്ടെങ്കിലേ വഴിപാട് നേരാവൂ. നേര്‍ച്ചയും വഴിപാടും കഴിക്കുവാന്‍ വേണ്ടിമാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്ന പണം കൊണ്ട് കുട്ടികള്‍ കളിക്കോപ്പുകള്‍ വാങ്ങുന്നതുംഐസ്ക്രീം വാങ്ങി നുണയുന്നതും തെറ്റാണ്. അപരനെ സഹായിക്കുവാനുള്ള അവസരമായി പെരുനാളുകള്‍മാറണം. തിരുനാളുകള്‍ ആഘോഷിക്കുന്ന വിശുദ്ധന്‍റെ ജീവചരിത്രം അല്‍പമെങ്കിലും മനസ്സിലാക്കാന്‍ശ്രമിക്കുകയും പറ്റുമെങ്കില്‍  വിശ്വാസജീവിതത്തില്‍ഒരടിക്കൂടി മുന്നേറുവാന്‍ കഴിയുകകൂടി വേണം. എന്നാല്‍ മാത്രമേ തിരുനാള്‍ ആഘോഷിക്കുന്നതുകൊണ്ട്പ്രയോജനം ഉള്ളൂ.

ക്രിസ്ത്യാനി, ക്രിസ്മ, ക്രേദോ :

ക്രിസ്ത്യാനി : കേരളത്തില് ക്രിസ്ത്യാനി എന്ന പദം ആധുനികമാണ്. 17ാം നൂറ്റാണ്ടോടെയാണ് ഈ പ്രയോഗമുണ്ടായത്. അതിനുമുന്പ് നസ്രാണികള് എന്നാണ് ക്രിസ്തു ശിഷ്യര് അറിയപ്പെട്ടിരുന്നത്. ക്രിസ്തുവിന്റെ അനുയായി എന്നാണ് ക്രിസ്ത്യാനി എന്ന വാക്കിന്റെ അര്ത്ഥം. ക്രിസ്തു ശിഷ്യന്മാരെ ക്രിസ്ത്യാനി എന്ന വാക്കുപയോഗിച്ച് ആദ്യമായി വിളിച്ചത് അന്ത്യോക്യയിലാണെന്ന് പറയുന്നു.

ക്രിസ്മ : ആദ്യത്തെ വേദപാഠപുസ്തകത്തില് സ്ഥൈര്യലേപനത്തിന് ക്രിസ്മ എന്നാണ് പേര് കൊടുത്തിരിക്കുന്നത്. ഒലിവെണ്ണയും ബാള്സം സുഗന്ധദ്രവ്യവും കൂട്ടിച്ചേര്ത്തുണ്ടാക്കുന്ന തൈലമാണ് ക്രിസ്മ. മാമ്മോദീസ, സ്ഥൈര്യലേപനം മെത്രാന് പട്ടാഭിഷേകം, വസ്തുക്കളുടെ പവിത്രീകരണം എന്നീ കര്മ്മാനുഷ്ഠാനങ്ങളില് പൂശാന് ക്രിസ്മ ഉപയോഗിക്കുന്നു. പെസഹാവ്യാഴാഴ്ച നടക്കുന്ന കുര്ബാനയില് മെത്രാനാണ് ക്രിസ്മ ആശീര്വദിക്കുന്നത്. ഒരു ഗ്രീക്ക് വാക്കാണ് ക്രിസ്മ. പൂശാനുള്ള തൈലമായതുകൊണ്ടാണ് ക്രിസ്മ എന്നായത്. പൂശുക എന്നര്ത്ഥമുള്ള ക്രിയേയ്ന് എന്ന ഗ്രീക്കു ധാതുവില് നിന്നാണ് ക്രിസ്മ എന്ന നാമമുണ്ടായത്.

 ക്രേദോ : ക്രേദോ വിശ്വാസപ്രമാണം എന്ന പ്രയോഗം 18ാം നൂറ്റാണ്ടിലാണ് തുടങ്ങിയത്. ക്രേദോ എന്നതിന് ഞാന് വിശ്വസിക്കുന്നു എന്നാണ് അര്ത്ഥം. വിശ്വാസം ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയം കൊടുക്കലാണ് ശ്രദ്ധ. ലത്തീനില് ‘ക്രെദ്’ (= ഹൃദയം) ‘ദോ’ (= ഞാന് തരുന്നു) എന്നിവ ചേര്ന്നാണ് ക്രേദോ എന്ന ക്രിയ ഉണ്ടാകുന്നത്.

ജനുവരി



‘കഴിഞ്ഞ ലക്കത്തില്‍ സമ്മാനാര്‍ഹമായ അടിക്കുറിപ്പ് : 
ഇങ്ങനെ നോക്കിയിട്ടൊന്നും കാര്യമില്ല. ക്രിസ്തുമസ് ആയതുകൊണ്ട് ഞങ്ങള്‍ വല്യ ഒത്തൊരുമയിലാ...’

അജിത് കെ. എസ്.
സെന്‍റ് മരിയ ഗൊരേത്തി യൂണിറ്റ്

വി. തോമസ് അക്വിനസ്

‘വാനവസഹജനായ വേദപാരംഗതന്,’ ‘വിശുദ്ധരില് വെച്ച് വിജ്ഞന്, വിജ്ഞരില് വെച്ച് വിശുദ്ധന്,’ ‘കത്തോലിക്കാ കലാശാലകളുടെ മധ്യസ്ഥന്,’ ‘വിനയമൂര്ത്തി’ എന്നിങ്ങനെ അപരനാമങ്ങള് സിദ്ധിച്ചിട്ടുള്ള വി. തോമസ് അക്വിനസ് ഇറ്റലിയില് നേപ്പിള്സിനടുത്ത് റോകാസേക്കാ എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് ലാന്റഫ് അക്വിനോയിലെ പ്രഭുവും മാതാവ് തെയാഡോറാ ഒരു പ്രഭ്വിയുമായിരുന്നു. പല രാജകുടുംബാംഗങ്ങളോടും അവര്ക്കു ബന്ധമുണ്ടായിരുന്നു. അഞ്ചു വയസ്സില് ബെനഡിക്ടന് സന്യാസികളുടെ കീഴില് മോന്തകസീനോയില് തോമസ് വിദ്യാഭ്യാസം ആരംഭിച്ചു. 11ാമത്തെ വയസ്സില് നേപ്പിള്സ് സര്വ്വകലാശാലയിലേയ്ക്ക് അയക്കപ്പെട്ടു. 1241നും 1243നും മദ്ധ്യേ തോമസ് ഡൊമിനിക്കന് സഭാവസ്ത്രം സ്വീകരിച്ചു. ഒരു പ്രഭു ഡൊമിനിക്കന് യാചകവേഷം സ്വീകരിച്ചത് അച്ഛനമ്മമാര്ക്ക് ഇഷ്ടപ്പെട്ടില്ല. സ്വന്തം അമ്മയുടെ പ്രേരണയില് സഹോദരന്മാര് തോമസ്സിനെ രണ്ടുകൊല്ലം ഒരു മുറിയില് അടച്ചിട്ടു. കാരാഗൃഹവാസം തോമസ്സിന്റെ നിശ്ചയത്തിന് വ്യത്യാസം വരുത്തിയില്ല. അങ്ങനെ ഡൊമിനിക്കന് സഭയില് ചേര്ന്ന തോമസ് തന്റെ ഗുരുഭൂതന് ആല്ബര്ട്ടിനോടുകൂടെ 1245ല് പാരീസിലേയ്ക്കും 1248ല് കൊളോണിലേക്കും പോവുകയും ചെയ്തു. 1250ല് വൈദികനായ തോമസ്സ് ദൈവശാസ്ത്രത്തില് ഡോക്ടര് ബിരുദം എടുത്തു. വി. കുര്ബാനയെപ്പറ്റി താനെഴുതിയ ഗ്രന്ഥം പ്രസിദ്ധീകരണാര്ഹമാണോ എന്ന് സംശയിച്ചു സക്രാരിയുടെ അടുക്കലെത്തിയപ്പോള് ‘തോമാ നീ എന്നെപ്പറ്റി നന്നായി എഴുതിയിരിക്കുന്നു എന്ന ഈശോയുടെ അംഗീകാര വാക്കുകള് അദ്ദേഹം ശ്രവിച്ചു. വി. കുര്ബാനയുടെ സ്തുതിക്കായുള്ള അദ്ദേഹത്തിന്റെ ഗാനങ്ങള് വി. കുര്ബാനയോടുള്ള അദ്ദേഹത്തിന്റെ ഭക്തിക്ക് സാക്ഷ്യമാണ്. നേപ്പിള്സില് വെച്ച് കുരിശുരൂപത്തില് നിന്ന് ഒരു സ്വരം കേട്ടു. ‘‘തോമാ എന്നെപ്പറ്റി നീ നന്നായി എഴുതിയിരിക്കുന്നു. പകരം എന്തുവേണം?” ‘‘കര്ത്താവേ അങ്ങയെ ഒഴികെ വേറെയൊന്നും എനിക്കുവേണ്ടാ.” 1274ല് ലിയോണ്സിലെ സൂനഹദോസില് പങ്കെടുക്കാന് പോകുംവഴി ഫെസാനോവില് സിസ്റ്റേഴ്സിയന് സന്യാസികളുടെ ആശ്രമത്തില് വെച്ച് അദ്ദേഹം ദിവംഗതനായി തിരുപാഥേയം എത്തിയപ്പോള് അദ്ദേഹം ഇങ്ങനെ പറഞ്ഞു ‘‘സത്യദൈവവും സത്യമനുഷ്യനും ദൈവസുതനും കന്യകാമറിയത്തിന്റെ പുത്രനുമായ യേശുക്രിസ്തു ഈ കൂദാശയിലുണ്ടെന്ന് ഞാന് വിശ്വസിക്കുന്നു. ഈ കൂദാശയെയാ മറ്റു കാര്യങ്ങളെപ്പറ്റിയോ വല്ല അബദ്ധവും ഞാന് എഴുതിപ്പിടിപ്പിച്ചിട്ടുണ്ടെങ്കില് സമസ്തവും പരിശുദ്ധ റോമാസഭയുടെ തീരുമാനത്തിനും സുബുദ്ധീകരണത്തിനുമായി ഞാന് സമര്പ്പിക്കുന്നു. സഭയോടുള്ള അനുസരണയില് ഈ ജീവതത്തോട് ഞാന് വിട വാങ്ങുന്നു.” വി. തോമസ്സിന് വി. കുര്ബാനയോടുണ്ടായിരുന്ന ഭക്തിയും തിരുസ്സഭയോടുള്ള ബഹുമാനാദരവും അസാധാരണമായ എളിമയും നമുക്ക് കണ്ടുപഠിക്കാം.

2011 നവംബര്

ഹോളി ഫാമിലി 47 654 സെന്റ് എലിസബത്ത് 67 സെന്റ് ആന്സ് 77 645 സെന്റ് പീറ്റര് 45 സെന്റ് ഇഗ്നേഷ്യസ് ലയോള 43 666 സെന്റ് പോള് 67 633 സെന്റ് മേരീസ് 78 540 സെന്റ് അഗസ്റ്റിന് 55 സെന്റ് ഡോണ്ബോസ്കോ 64 700 സെന്റ് തോമാസ് 68 1248 ലൂര്ദ്ദ് മാത 51 സെന്റ് ജോര്ജ്ജ് 67 282 സെന്റ് ഫ്രാന്സീസ് അസീസ്സി 60 753 വാ. ചാവറ 61 660 സെന്റ് മര്ക്കോസ് 33 330 സെന്റ് ഫ്രാന്സീസ് സേവ്യര് 38 477 സെന്റ് റാഫേല് 42 303 സെന്റ് ജോണ് 37 സെന്റ് മരിയ ഗൊരേത്തി 40 321 സെന്റ് വിന്സെന്റ് ഡി പോള് 57 ഫാത്തിമ മാത 59 555 ഇന്ഫന്റ് ജീസസ്സ് 40 954 സെന്റ് ജോസഫ് 44 468 ക്രൈസ്റ്റ് കിംഗ് 69 ലിറ്റില് ഫ്ളവര് 43 500 സെന്റ് ഡൊമിനിക് സാവിയോ 53 420 സെന്റ് ലൂവീസ് 49 669 സേക്രഡ് ഹാര്ട്ട് 48 550 വാ. മദര് തെരസ 44 216 സെന്റ് മാര്ട്ടിന് 48 498 സെന്റ് അല്ഫോന്സ 54 549 സെന്റ് ആന്റണി 47 471 സെന്റ് സെബാസ്റ്റ്യന് 35 259 സെന്റ് ജൂഡ് 36 648 ഹോളി ട്രിനിറ്റി 38 321 മേരിമാത 34 703 ഗുഡ് ഷെപ്പര്ഡ് 40 546 സെന്റ് പയസ് 30 160 സെന്റ് മാത്യു 41 669 ഹോളി ക്രോസ് 38 462

ലോഗോസ് ക്വിസില് അതിരൂപതാ തലത്തില് സമ്മാനര്ഹരായവരുടെ പേര് വിവരം.


വിഭാഗം                 പേര്    മാര്‍ക്ക്     റാങ്ക്
   അ        അനിറ്റ വി. എല്‍.                                60                          
   ആ       സ്വീറ്റി എസ് കൊള്ളന്നൂര്‍ 87           5വേ
   ഇ         മെജി കെ. ജെ.                       75          
   ഉ                                         
   ഋ         ടൃ. ആന്‍സി ജോസ്                              94           4വേ
                ടൃ. മത്തിയാസ്                     86          
                എന്‍. ജെ. ജോസ്                 76          
കാറ്റികിസം ലോഗോസ് ക്വിസ്
                കഢവേ ഞമിസ
                1.  സ്വീറ്റി എസ് കൊള്ളന്നൂര്‍
                2.  ജിസ്സി. സി. ജെ.
                3.  ജിറ്റി ജോര്‍ജ്ജ്
ചആ: സമ്മാനങ്ങള്‍ 2012 ജനുവരി 26ാം തിയ്യതി കാലത്ത് 9 മണിക്ക് തോപ്പ് സ്റ്റേഡിയത്തില്‍വെച്ച് അതിരൂപതാ പിതാവ് നല്‍കുന്നതായിരിക്കും. സമ്മാനാര്‍ഹര്‍ രാവിലെ 8 മണിക്ക് പള്ളിയില്‍ എത്തിച്ചേരേണ്ടതാണ്.

അഭിനന്ദനങ്ങള്

കത്തോലിക്കാ സഭ സാഹിത്യമത്സത്തില് കഥാ രചനാമത്സരം സീനിയര് വിഭാഗത്തില് ഒന്നാം സ്ഥാനം നേടിയ ഐശ്വര്യ പിന്റോയ്ക്ക് ഇടവകയുടെ പേരില് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഗുഡ് ഷെപ്പര്ഡ് യൂണിറ്റിലെ പിന്റോ മൈക്കിള് ബെനഡിക്ടിന്റേയും സൂസി പിന്റോയുടേയും മകളാണ്.

 കത്തോലിക്കാ സഭ സാഹിത്യമത്സത്തില് സബ് ജൂനിയര് വിഭാഗം ലേഖന മത്സരത്തില് മൂന്നാം സ്ഥാനം നേടിയ ഹെര്മിയ വിന്സന്റിനും (സെന്റ് ആന്റണീസ് യൂണിറ്റ്), സൂപ്പര് സീനിയര് വിഭാഗം നാടകരചനാ മത്സരത്തില് പ്രോത്സാഹന സമ്മാനം നേടിയ വി. വി. സേവ്യറിനും (സെന്റ് തോമസ് യൂണിറ്റ്) ഇടവകയുടെ പേരില് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

POWER FEAST 2010

POWER FEAST 2010 - CHARISMATIC GRAND CONFERENCE AT PAVARATTY

"RAINBOW" CONDUCTED IN CKC SCHOOL PAVARATTY

ARCHBISHOP MAR THAZHATH AND RAINBOW STARS ARE INAUGURATING THE "RAINBOW" CONDUCTED IN CKC SCHOOL PAVARATTY UNDER THE LEADERSHIP OF CHILDREN'S MINISTRY

PALAYUR ZONAL KUDUMBA KOOTAIMA LEADERS FORMATION CAMP AT PAVARATTY

ARCHBISHOP MAR ANDREWS SPEAKS IN THE PALAYUR ZONAL KUDUMBA KOOTAIMA LEADERS FORMATION CAMP AT PAVARATTY

PAVARATTY DARSHANASABHA DONATES TO THE JEEVAKARUNYANIDHY OF MAR RAPHAEL THATTIL

പാവറട്ടി  ദര്‍ശനസഭ   ജീവകരുന്യനിധി തട്ടില്‍ പിതാവിന് സമര്‍പ്പിച്ചു 

സാത്താനെ വെറുതെ വിടൂ

ജോയ് പുലിക്കോട്ടില്‍, ഹോളി ഫാമിലി യൂണിറ്റ്

ദൈവം മനുഷ്യനെ ആദവും ഹവ്വയുമായി സൃഷ്ടിച്ചു.സൃഷ്ടികര്‍ത്താവായ ദൈവം അവര്‍ക്ക് വസിക്കാന്‍ ഏദന്‍തോട്ടവും അതില്‍ വിലക്കപ്പെട്ട കനിയുംവളര്‍ത്തിയിരുന്നു. നന്മ തിന്മകള്‍ വിവേചിച്ചറിയാനുള്ള ശക്തി ആ പഴം തിന്നാല്‍ നിങ്ങള്‍ക്കുംലഭിക്കുമെന്നുള്ള പ്രലോഭനമാണ് സാത്താന്‍ അവര്‍ക്ക് നല്‍കിയത്. അതിലൂടെ ഹവ്വ തന്‍റെഭര്‍ത്താവായ ആദത്തേയും പ്രലോഭനത്തിലേയ്ക്ക് വീഴ്ത്തുകയായിരുന്നു. ഇവിടെ പിശാച് സര്‍പ്പത്തിന്‍റെരൂപത്തില്‍ വന്നതായി നാം വായിക്കുന്നു. പുരാതന കാലം മുതല്‍ക്കുള്ള ഈ സാത്താന്‍ യഥാര്‍ത്ഥസാത്താനാണോ അതോ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിവില്ലാത്ത മനുഷ്യന്‍ തന്‍റേതായ കുറ്റങ്ങള്‍ക്ക്കുറവുകള്‍ക്ക് പരിഹാരമായി മറപിടിച്ചതാണോ ഈ ഓമനപേരില്‍ അറിയുന്ന സാത്താന്‍? ആധുനിക മനുഷ്യനുംഒരു പരിധിവരെ ഈ ചിന്താഗതിക്ക് അടിമയല്ലേ നാം ഒന്ന് വിചിന്തനം ചെയ്യുന്നത് ഈ അവസരത്തില്‍നല്ലതാണ്.
            ഒരു ചെറിയ ഉദാഹരണത്തിലൂടെഇത് സമര്‍ത്ഥിക്കാനാകുമെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് അറിയാവുന്ന എന്‍റെ ഒരുകൂട്ടുകാരനാണ് ജോബിന്‍. ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ അദ്ദേഹത്തിന് ഭാര്യയും ഒരുകുട്ടിയുമുണ്ട്. വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷമേ ആയിട്ടുള്ളൂ. നല്ല സന്തുഷ്ട കുടുംബം.ഒരു ദിവസം ചെറിയ ഒരു സൗന്ദര്യപിണക്കം. അത് അവര്‍ തമ്മില്‍ അകലാന്‍ ഇടയാക്കി. ജോബിന്വീട്ടില്‍ പോകാന്‍ താല്‍പര്യക്കുറവ്. ജോലി സ്ഥലത്ത് പോലും അത് പ്രതിഫലിക്കാന്‍ തുടങ്ങി.എന്നും ബെഡ് കോഫി കൊണ്ടുവരാറുള്ള ഭാര്യ അത് നിര്‍ത്തലാക്കി. അന്ന് ജോലിക്ക് എത്തിയപ്പോള്‍സഹ പ്രവര്‍ത്തകയായ ഫ്ളോറി എന്ന പെണ്‍കുട്ടി ജോബിനില്‍ എന്തോ പന്തിക്കേടുണ്ടെന്ന് മനസ്സിലാക്കി.  ചായ കുടിക്കണോ എന്ന് വെറുതെ ചോദിച്ചു. ആ ചോദ്യംകേട്ടപ്പോള്‍ ജോബിന്‍ ചിന്തിച്ച പോയി എന്‍റെ ഭാര്യക്ക് തോന്നാത്തത് ഇവള്‍ക്ക് തോന്നിയല്ലോ.ഒട്ടും ആലോചിക്കാതെ അവന്‍ പറഞ്ഞു.  ‘‘Yes I want a cup oftea.” ഉടനെ മിടുക്കിയായ ഫ്ളോറി ചായയുമായെത്തി. പിന്നെ ചായ കുടിച്ചുകൊണ്ടിരിക്കേ ജോബിന്‍അറിയാതെ തന്നെ വിട്ടുവിശേഷങ്ങളും മറ്റും കുറച്ചൊക്കെ ഫ്ളോറിയുമായി പങ്കുവെച്ചു. ഓരോദിവസവും കഴിയുന്തോറും ഫ്ളോറിയുടെ സാന്നിദ്ധ്യം ജോബിന് കൂടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി.അവള്‍ക്കും അതുപോലെ  തന്നെ.
            ഇത് എങ്ങനെയാമണത്തറിയാന്‍ ജോബിന്‍റെ ഭാര്യ മിനിക്ക് സാധിച്ചു. ഈശോയില്‍ പൂര്‍ണ്ണ വിശ്വാസമുള്ള മിനിഇതിനെ  തടയാനും തന്‍റെ തെറ്റുകള്‍ അദ്ദേഹത്തോട്പറയാനും തീരുമാനിച്ചു. ജോബിനോട് ഫ്ളോറിയുടെ ബന്ധത്തെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹംപറഞ്ഞു ‘‘ഏതോ പൈശാചിക ശക്തി എന്നെ അതിന് പ്രേരിപ്പിച്ചു.” ഇവിടെ മിനിയുടെമറുപടി ശ്രദ്ധേയമാണ്. ‘‘ബോധപൂര്‍വ്വമായി സ്വന്തം തെറ്റുകള്‍ മറച്ചുവെയ്ക്കാന്‍ സാത്താനെമറയാക്കി ഫ്ളോറിയുമായി ബന്ധം വളര്‍ത്തുകയാണ് താങ്കള്‍ ചെയ്തത്. ഇവിടെ സാത്താനല്ല കുറ്റക്കാരന്‍,മറിച്ച് ചേട്ടന്‍ തന്നെയാണ്. അതേ സമയം നമുക്കിടയിലുളള വിടവ് എന്താണെന്ന് പരസ്പരം മനസ്സിലാക്കിഅതിനെ അംഗീകരിക്കുകയും ക്ഷമിക്കുകയും ചെയ്താല്‍ തീരാവുന്നതല്ലേ നമ്മുടെ പ്രശ്നം.” ഇത് അയാളെ കാര്യമായവിചിന്തനത്തിന് വഴിയൊരുക്കി. ഇവിടെ തെറ്റുകാരന്‍ സാത്താന്‍ അല്ല മറിച്ച് താന്‍ തന്നെയാണെന്ന്ആയാള്‍ക്ക് ബോധ്യം വന്നു. അദ്ദേഹം തന്‍റെ ഭാര്യയോട് എല്ലാം തുറന്ന് പറയുകയും പരസ്പരംക്ഷമിക്കുകയും ചെയ്തപ്പോള്‍ അവരുടെ ബന്ധം പൂര്‍വ്വ സ്ഥിതിയിലായി.
            ഇത് തന്നെയല്ലേആദവും ഹവ്വയും ഏദനില്‍ ചെയ്തതും. വിലക്കപ്പെട്ട കനി തിന്നരുത് എന്ന കല്‍പനയെ അനുസരിക്കാനുള്ളകഴിവില്ലായ്മയെ ന്യായീകരിക്കാന്‍ കുറ്റം സാത്താന്‍റെ മേല്‍ ആരോപിക്കുന്നു. ഇവിടെ സാത്താന്‍അല്ല കുറ്റക്കാരന്‍. മറിച്ച് മനുഷ്യന്‍ സ്വയം തെറ്റുകള്‍ക്ക് ഏല്‍പിച്ചു കൊടുക്കുകയാണ്.അതായത് മനുഷ്യന്‍റെ ഉള്ളിലെ വികാരവിചാരങ്ങളാണ് പുറത്തേയ്ക്ക് തെറ്റുകളായി കുറ്റങ്ങളായിപ്രതിഫലിക്കുന്നത്. ഇതിന് വളരെ ഉപോല്‍ബലകമായ ഒരു വചനം മര്‍ക്കോസ് 7: 2122 ല്‍ പറയുന്നു.എന്തെന്നാല്‍ ഉള്ളില്‍ നിന്നാണ് മനുഷ്യന്‍റെ ഹൃദയത്തില്‍ നിന്നാണ് ദുശ്ചിന്ത, പരസംഗം,മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം,മൂഢത എന്നിവ പുറപ്പെടുന്നത്. ഈ വചനത്തില്‍ നിന്ന് മേല്‍പറഞ്ഞ വസ്തുതകള്‍ സ്പഷ്ടമാണല്ലോ.
            മറ്റൊരുദാഹരണംനോക്കാം. ഒരു വ്യക്തി പള്ളിയില്‍ പോകാ  നൊരുങ്ങിനില്‍ക്കുന്പോള്‍ ശക്തമായ മഴ പെയ്തു. അയാള്‍ പറയുകയാണ്, ഞാന്‍ പോകാതിരിക്കാന്‍ വേണ്ടിസാത്താന്‍ മഴ പെയ്യിച്ചു. ഇനി ഞാന്‍ പോകുന്നില്ല. ഇവിടെ പള്ളിയില്‍ പോകണമെന്ന് തീവ്രമായിഅഗ്രഹിക്കുന്ന വ്യക്തിക്ക് മഴ ഒരു പ്രശ്നമല്ല. ഇവിടെയും കുറ്റക്കാരന്‍ സാത്താന്‍ തന്നെ.
                        ചുരുക്കിപ്പറഞ്ഞാല്‍നമ്മുടെ മനസ്സിലെ ഹൃദയവികാരങ്ങളെ പവിത്രീകരിക്കുന്പോള്‍ യേശുവിനെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്പോള്‍നാം പൂര്‍ണ്ണരാകുന്നു. പരിശുദ്ധാത്മാവിനാല്‍ നിറയുന്നു. എല്ലാറ്റിലും നന്മ കാണാന്‍കഴിയുന്നു. ഒരു ചെറിയ സംഭവം കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഒരു ജയിലിലെ ഒരേ മുറിയില്‍താമസിക്കുന്ന രണ്ടു വ്യക്തികള്‍ അവര്‍ ഒരു രാത്രിയില്‍ ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോള്‍തങ്ങളുടെ മുന്നില്‍ ദൂരെയായി നിശ്ചലമായികിടക്കുന്ന ജലായശത്തില്‍ ഒരുവന്‍ തവളകളേയുംപാന്പുകളേയും ഇരുട്ടിനേയും കാണുന്പോള്‍ അപരന്‍ കാണുന്നത് ആകാശനക്ഷത്രങ്ങളേയും പ്രകാശംചൊരിയുന്ന പൗര്‍ണ്ണമി ചന്ദ്രനേയുമാണ്.
                        ഈ കാഴ്ചപ്പാട്രണ്ടുപേരുടേയും മനസ്സിന്‍റെ ഉള്ളിന്‍റെ ഉള്ളിലെ നന്മയുടേയും തിന്മയുടേയും നിറവിനെയാണ്സൂചിപ്പിച്ചിരിക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ. ക്രിസ്തുവിനോടൊപ്പം കുരിശില്‍ തറച്ചരണ്ടു കള്ളന്മാരുടേയും ഹൃദയവികാരങ്ങളും മേല്‍ പറഞ്ഞ വസ്തുതയെ വെളിപ്പെടുത്തുന്നതാണ്.ഒരുവന്‍  യേശുവിനെ നിന്ദിക്കുന്പോള്‍ അപരന്‍സ്തുതിക്കുന്നു. അതുകൊണ്ട് മനസ്സിന് ഇരുട്ടിനെ വെളിച്ചമാക്കാനും വെളിച്ചത്തെ ഇരുട്ടാക്കാനുംനന്മയെ തിന്മയാക്കാനും തിന്മയെ നന്മയാക്കാനും ദൈവത്തെ സാത്താനാക്കാനും സാത്താനെ ദൈവമാക്കാനുംസാധിക്കുന്നു. വിവേചനാശക്തി നഷ്ടപ്പെട്ട മനുഷ്യനാണ് ഇതിന് ശ്രമിക്കുന്നത്. അതുകൊണ്ട്നല്ല മനുഷ്യരായ നമ്മള്‍ പ്രകാശത്തെ സ്നേഹിച്ച് യേശുവിനെ സ്നേഹിച്ച് തന്‍റേതായ തെറ്റുകള്‍ക്ക്സാത്താനെ പഴിചാരാതെ സ്വയം തിരുത്തികൊണ്ട് ജീവിതത്തില്‍ മുന്നേറുക. അങ്ങനെ ഈ ക്രിസ്മസ്സ്രാത്രിയില്‍ ഉണ്ണിയേശു നമ്മുടെ ഹൃദയമാകുന്ന പുല്‍ക്കൂടില്‍ പിറക്കാനും ആ യേശുവിന്‍റെപ്രകാശത്തില്‍ ചരിക്കാനും നമുക്ക് ഇടയാകട്ടെ.

2012 ജനുവരി

ക ബത്ലഹേം മേഖല രണ്ടാം ഞായര് ( 08012012)2.30 ു.ാ. സെന്റ് എലിസബത്ത് ഒലക്കേങ്കില് മൈക്കിള് ഡേവീസ്3.00 ു.ാ. സെന്റ് ആന്സ് കാഞ്ഞിരത്തിങ്കല് കുരിയന് ഡേവീസ്3.00 ു.ാ. സെന്റ് പീറ്റര് വടക്കേത്തല കൊച്ചാപ്പു തൊമ്മച്ചന്3.30 ു.ാ. സെന്റ് ഇഗ്നേഷ്യസ് ലയോള നീലങ്കാവില് പറിഞ്ചുകുട്ടി വര്ഗ്ഗീസ്3.30 ു.ാ. സെന്റ് പോള് കുറ്റിക്കാട്ട് പീറ്റര് ജോയ്4.00 ു.ാ. സെന്റ് മേരീസ് പൊറുത്തൂര് പറിഞ്ചപ്പന് ബാബു4.00 ു.ാ. സെന്റ് അഗസ്റ്റ്യന് പിന്റോ ഗ്രേഷ്യന് എഡ്വിന്4.30 ു.ാ. സെന്റ് ഡോണ്ബോസ്കോ കൊളളന്നൂര് ജോസഫ് ജോണ്സണ്4.30 ു.ാ. സെന്റ് തോമാസ് ഇലവത്തിങ്കല് മുട്ടിക്കല് കൊച്ചുമാത്യു കൊച്ചുമേരികക നസ്രത്ത് മേഖല മൂന്നാം ഞായര് (15012012)ന2.30 ു.ാ. ലൂര്ദ്ദ് മാതാ മാറോക്കി വറീത് ഫ്രാന്സീസ് 2.30 ു.ാ. സെന്റ് ജോര്ജ്ജ് ചെറുവത്തൂര് ജോസ് കൊച്ചുമേരി3.00 ു.ാ. സെന്റ് ഫ്രാന്സീസ് അസ്സീസി ആനത്താഴത്ത് തോമ അന്നക്കുട്ടി3.00 ു.ാ. വാ. ചാവറ വാര്ഷികം പാറയ്ക്കല് ഫ്രാന്സീസ് ബാബു3.30 ു.ാ. സെന്റ് മാര്ക്കോസ് ചിറ്റിലപ്പിള്ളി ഔസേപ്പ് ചാക്കോച്ചന്3.30 ു.ാ. സെന്റ് ഫ്രാന്സീസ് സേവ്യര് 4.00 ു.ാ. സെന്റ് റാഫേല് നീലങ്കാവില് മാത്യു ഡേവീഡ്4.00 ു.ാ. സെന്റ് ജോണ് ഇമ്മട്ടി കൊച്ചാപ്പു എല്സി4.30 ു.ാ. മരിയ ഗൊരേത്തി കുറ്റിക്കാട്ട് യാക്കോബ് സണ്ണി4.30 ു.ാ. സെന്റ് വിന്സെന്റ് ഡിപോള് (ദിവ്യബലി 03012012) കകക ഗലീലി മേഖല നാലാം ഞായര് (22012012)2.30 ു.ാ. ഫാത്തിമ മാതാ തരകന് ജോസഫ് ചെറിയാന്2.30 ു.ാ. ഇന്ഫന്റ് ജീസസ് 3.00 ു.ാ. സെന്റ് ജോസഫ് മുത്തുപറന്പില് ഔസേപ്പ് ലൂവീസ്3.00 ു.ാ. ക്രൈസ്റ്റ് കിംഗ് അതിയുന്തന് ഇനാശു വില്സന്3.30 ു.ാ. ലിറ്റില് ഫ്ളവര് വടുക്കൂട്ട് പീറ്റര് ജോസ്ദാസ്3.30 ു.ാ. സെന്റ് ഡൊമിനിക് സാവിയോ വാര്ഷികം ചിറ്റിലപ്പിള്ളി തോമകുട്ടി ജോസ്4.00 ു.ാ. സെന്റ് ലൂവീസ് പുലിക്കോട്ടില് റപ്പായി തോമാസ്4.00 ു.ാ. സേക്രഡ് ഹാര്ട്ട് ചിരിയങ്കണ്ടത്ത് തോമുണ്ണി ജെയ്ക്കബ്4.30 ു.ാ. വാ. മദര്തെരേസ താണിക്കല് തോമസ് റോസിലി4.30 ു.ാ. സെന്റ് മാര്ട്ടിന് കുറ്റിക്കാട്ട് കുരിയത് ലാസര്5.00 ു.ാ. ഹോളി ഫാമിലി വാര്ഷികം സെന്റ് ആന്റണീസ് യു. പി. എസ്. പൂവ്വത്തൂര്കഢ ജറുസലേം മേഖല അഞ്ചാം ഞായര് (29012012)2.30 ു.ാ. സെന്റ് അല്ഫോന്സ ചെറുവത്തൂര് ചേറു തോമസ് (തോബിയാസ്)2.30 ു.ാ. സെന്റ് ആന്റണി കാക്കശ്ശേരി തോമ ഭാര്യ മര്ത്ത3.00 ു.ാ. സെന്റ് സെബാസ്റ്റ്യന് എടക്കളത്തൂര് ഡേവീസ് തൊമ്മച്ചന്3.00 ു.ാ. സെന്റ് ജൂഡ് ഒലക്കേങ്കില് കുരിയന് ഡെന്നി3.30 ു.ാ. ഹോളി ട്രിനിറ്റി കണ്ണനായ്ക്കല് എല്സി ജോസ്3.30 ു.ാ. മേരിമാതാ പുലിക്കോട്ടില് കാക്രാട്ട് മാത്തുണ്ണി റെജീന4.00 ു.ാ. സെന്റ് പയസ് കുണ്ടുകുളം വാറുണ്ണി കുരിയാക്കോസ്4.00 ു.ാ. ഗുഡ് ഷെപര്ഡ് അറയ്ക്കല് തോമാസ് ജോസ്4.30 ു.ാ. സെന്റ് മാത്യു ഒലക്കേങ്കില് കുരിയാക്കു മേരി 4.30 ു.ാ. ഹോളിക്രോസ് ചിരിയങ്കണ്ടത്ത് വര്ക്കി ഫ്രാന്സീസ്

ജനുവരി



സംഖ്യ 26, ന്യായാധിപന്മാര്‍ 9, അപ്പ. പ്രവര്‍ത്തനം 4, റോമാക്കാര്‍ക്ക് എഴുതിയ ലേഖനം 11, കത്തോലിക്കാ സഭ
1. ഇസ്രയേല്‍ ജനത്തിന്‍റെ കണക്കെടുപ്പ് നടന്ന സ്ഥലം ഏത്?
2. അബിമെലക്കിനെ ഭയന്ന ഷെക്കമിലെ ഗോപുരവാസികള്‍ അഭയം തേടിയ ക്ഷേത്രം?
3. ആരൊക്കെയാണ് രണ്ടാമത്തെ ജനസംഖ്യയെടുപ്പിന് നേതൃത്വം നല്‍കിയത്?
4. ജറുബ്ബാലിന്‍റെ ഇളയപുത്രന്‍റെ പേരെന്ത്?
5. ആദിമസഭാസമൂഹത്തിന്‍റെ പ്രത്യേകത എന്തായിരുന്നു?
6. ഇസ്രായേല്‍ക്കാര്‍ മുഴുവന്‍ രക്ഷപ്രാപിക്കണമെന്ന് പൗലോസ് പറയാന്‍ കാരണം?
 7. തന്‍റെ വയല്‍ വിറ്റ് കിട്ടിയ പണം ശ്ലീഹന്മാരെ ഏല്‍പിച്ച് ക്രൈസ്തവ പൊതു ഉടമസന്പ്രദായത്തിന്‍റെ തുടക്കം കുറിച്ച വ്യക്തി?
 8. എല്ലാ വസ്തുക്കളും ദൈവവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ശ്ലീഹ പറയുന്നതെന്ത്?
9. ലോക മനുഷ്യാവകാശദിനം ഏത്?
10. ലോകത്തില്‍ ഏത് രാജ്യമാണ് ആദ്യമായി ക്രിസ്മസ് സ്റ്റാന്പ് ഇറ ക്കിയത്? ഏത് വര്‍ഷം?ബൈബിള്‍ ക്വിസ്

ശരിയുത്തരങ്ങള്‍ (ഡിസംബര്‍)
1.ഹോറേഷിന്‍
 2. സാവൂള്‍ ദാവീദിനോട്
 3. മാവോന്‍ മരുഭൂമിയിലെ പാറക്കെട്ടിനെ രക്ഷപ്പെടലിന്‍റെ പാറ എന്ന് വിളിക്കാന്‍ കാരണം അവിടെവെച്ച് ദൂതന്‍റെ വാക്കുകള്‍ കേട്ട സാവൂള്‍ ദാവീദിനെ പിന്‍തുടരാതെ ഫിലിസ്ത്യര്‍ക്കെതിരേ പുറപ്പെടുകയും ദാവീദ് സാവൂളില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു.
 4. 40 ദിവസം
 5. നമ്മുടെ നന്മയ്ക്കും തന്‍റെ പരിശുദ്ധിയില്‍ നാം പങ്കുകാരാകുന്നതിനും വേണ്ടിയാണ് ദൈവം നമ്മെ പരിശീലി പ്പിക്കുന്നത്.
 6. ബലഹീനതയില്‍
 7. പൗലോസില്‍ കാണുകയും പൗലോസില്‍ നിന്ന് കേള്‍ക്കുകയും ചെയ്യുന്നതില്‍ അധികമായി ആരും പൗലോസിനെപ്പറ്റി വിചാരിക്കാതിരിക്കേണ്ടതിന്
 8.പൗലോസ് കോറിന്തോസ്ക്കാര്‍ക്ക് ഒരു ഭാരമായിരിക്കാത്തതുകൊണ്ടാണ് ഞാന്‍ കാംക്ഷിക്കുന്നത് നിങ്ങളെയാണ് നിങ്ങള്‍ക്കുള്ളതല്ല എന്ന് പൗലോസ് പറയുന്നത്
 9. വാഴ്ത്തപ്പെട്ട ചാവറയച്ചന്‍
10. സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് പുല്ലം കണ്ടം.

ജനുവരി 2012



01           ഞായര്‍  പരിശുദ്ധ കന്യാമറിയം : ദൈവമാതാവ്
                                പുതുവത്സരാരംഭം. തലേദിവസം രാത്രി 11.30ന് ആരാ\ധന, തുടര്‍ന്ന് ദിവ്യബലി.
                                വി. സെബസ്ത്യാനോസ് സഹദായുടെ ദര്‍ശന                                                               തിരുനാള്‍. രാവിലെ 6 മണിക്ക്  ദിവ്യബലി.  7.30                                                 ദിവ്യബലി, ആദ്യകുര്‍ബാന സ്വീകരണം. 10 മണിക്ക്                                  തിരുനാള്‍ പാട്ടുകുര്‍ബാന, സന്ദേശം , പരി. കുര്‍ബാ                                   നയുടെ വാഴ്വ്, പ്രദിക്ഷിണം, വൈകീട്ട് 5.00 മണിക്ക്                                                 ദിവ്യബലി, ലദീഞ്ഞ്.

             
02          
തിങ്കള്‍     വി. ഗ്രിഗറി നസിയാന്‍സന്‍
03           ചൊവ്വ   വാ. ചാവറ കുരിയാക്കോസ് ഏലിയാസ്
06           വെള്ളി  പപ്പിഫനി അഥവാ ദെനഹാ
                                മാസാദ്യവെള്ളി.
                                രാവിലെ 5.30 ന്‍റെ ദിവ്യബലിക്കുശേഷം ആരാധന.                                                  രോഗികള്‍ക്ക് വീടുകളില്‍ വി. കുര്‍ബാനയ്ക്ക്                                                    കൊടുക്കുന്നു.
07           ശനി        ഫെനിഫോര്‍ട്ടിലെ വി. റെയ്മണ്ട്.
12           വ്യാഴം   വി. എല്‍റെഡ്
13           വെള്ളി  വി. ഹിലാരി
14           ശനി        വി. മലാക്കി
15           ഞായര്‍  വി. പൗലോസ് (പ്രഥമ ക്രിസ്ത്യന്‍ സന്യാസി)
17           ചൊവ്വ   ഈജിപ്റ്റിലെ വി. ആന്‍റണി
18           ബുധന്‍   വി. പ്രിസ്കാ
21           ശനി        വി.ആഗ്നസ്
24           ചൊവ്വ   വി. ഫ്രാന്‍സീസ് സെയില്‍സ്
25           ബുധന്‍   വി. പൗലോസിന്‍റെ മാനസാന്തരം
26           വ്യാഴം   വി. തിമത്തിയോസും തീത്തോസും
                                റിപ്പബ്ലിക് ദിനം
28           ശനി        വി. തോമാസ് അക്വീനസ്
31           ചൊവ്വ   വി. ഡോണ്‍ബോസ്കോ
 
Support : Creating Website | Johny Template | Mas Template
Copyright © 2011. Senna simon - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger