New Videos from Youtube

ദര്‍ശന തിരുനാളിന് കൊടിയേറി

സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്‍റെ ദര്‍ശന തിരുനാളിന് കൊടിയേറി. തീര്‍ഥ കേന്ദ്രം സഹവികാരി ഫാ. സജു വടക്കേത്തലയാണ് തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റുകര്‍മം നിര്‍വഹിച്ചത്. ജനുവരി ഒന്ന്, രണ്ട് തിയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അബൂക്കന്‍, ട്രസ്റ്റി പി.കെ. ജോസ്, ദര്‍ശനസഭ പ്രസുദേന്തി ഫ്രാന്‍സിസ് വാഴപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷകമ്മിറ്റിയാണ് തിരുനാളാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

തുടര്‍ന്ന് നടക്കുന്ന മതബോധന വാര്‍ഷികാഘോഷചടങ്ങില്‍ രൂപതാ വികാരി ജനറാള്‍ മോണ്‍ വിന്‍സെന്‍റ് ആലപ്പാട്ട് പള്ളിയുടെ വെബ്സൈറ്റിന്‍റെ ഉദ്ഘാടനവും നിര്‍വഹിക്കും. 

മാരാംകോട് ഇടവകയില്‍ നിന്നും ഫാ. ഷിബു നെല്ലിശേരിയുടെ നേതൃത്വത്തില്‍ വെളയനാട് പുരാതനദേവാലയത്തില്‍ എത്തിച്ചേര്‍ന്ന 25 അംഗ പ്രഥമ തീര്‍ഥാടകസംഘത്തിന് ദേവാലയത്തില്‍ സ്വീകരണം നല്‍കി.

പാവറട്ടിയില്‍ കരിസ്മാറ്റിക് ഫയര്‍ ഫീസ്റ്റ്

അതിരൂപതാ കരിസ്മാറ്റിക് ഗ്രാന്‍ഡ്‌കോണ്‍ഫറന്‍സ് ഫയര്‍ ഫീസ്റ്റ്- 2010 പാവറട്ടി പാരിഷ് ഹാളില്‍ തുടങ്ങി. മാര്‍ ജേക്കബ് തൂങ്കുഴി ഉദ്ഘാടനം ചെയ്തു. മാര്‍ റാഫേല്‍ തട്ടില്‍ അതിരൂപത കരിസ്മാറ്റിക് ഡയറക്ടര്‍ ഫാ. ബിജു പാണേങ്ങാടന്‍, ഫാ. ഫ്രാന്‍സീസ് തലക്കോട്ടൂര്‍, പാവറട്ടി തീര്‍ത്ഥകേന്ദ്രം അസി. വികാരി ഫാ. ജോസ് പുതുക്കരി, ആര്‍.എസ്.ടി. ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാണിക്കല്‍, കോ-ഓര്‍ഡിനേറ്റര്‍ സണ്ണിതേര്‍മഠം എന്നിവര്‍ പ്രസംഗിച്ചു. കുര്‍ബ്ബാന, പ്രവചനപ്രഘോഷണം, ഡോക്യുമെന്ററി പ്രദര്‍ശനം, പാനല്‍ചര്‍ച്ച, ദിവ്യ കാരുണ്യ ആരാധന എന്നിവയാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വികാരി ജനറല്‍ മോണ്‍. ഫ്രാന്‍സീസ് ആലപ്പാട്ട് എന്നിവര്‍ ബുധനാഴ്ച കോണ്‍ഫറന്‍സില്‍ സന്ദേശം നല്‍കി.

MAR RAPAHEL THATTIL INAUGURATES PAVARATTY CONVENTION

MAR RAPAHEL THATTIL INAUGURATES PAVARATTY CONVENTION

TRICHUR ARCHDIOCESE: MAR RAPAHEL THATTIL INAUGURATES PAVARATTY CONVENTI...








INAUGURAL SPEECH OF MAR RAPHAEL THATTIL

TRICHUR ARCHDIOCESE: MAR RAPAHEL THATTIL INAUGURATES PAVARATTY CONVENTI...

അരണാട്ടുകര തിരുനാള്:കമ്മിറ്റി രൂപീകരിച്ചു

സെന്‍റ് തോമസ് പള്ളിയില്‍ ജനുവരി രണ്ടിന് ആഘോഷിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാളിനായി കമ്മിറ്റി രൂപീകരിച്ചു. വികാരി ഫാ. ഇട്ട്യേശന്‍ കുരിശേരി, ഫാ. ബിജു എടക്കളത്തൂര്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളും യു.ജെ.തോമസ് ജനറല്‍ കണ്‍വീനറുമാണ്. 
ആന്‍റണി പാനിക്കുളം, അഡ്വ. ജോണ്‍ പല്ലിശേരി, വിന്‍സന്‍റ് ആന്‍റണി കൂള, സോണി എടപ്പിള്ളി, ലൂവീസ് ചിരിയന്‍കണ്ടത്ത്, ഷിബു കാഞ്ഞിരത്തിങ്കല്‍, ജോസഫ് രാജ്, ഡഗ്ളസ് ചിറമ്മല്‍ പെരിങ്ങോട്ടുകരക്കാരന്‍, പി.സി.ആന്‍റണി, പി.ഡി.തോമസ്, സി.എ. ജോയ്സണ്‍, കെ.എം. ആന്‍റണി, പോള്‍ മഞ്ഞിയില്‍ എന്നിവര്‍ വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായി 251 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. 

ബിഷപ് ആലപ്പാട്ട് സ്മാരക പ്രഭാഷണം ഇന്ന്

ജൂബിലി മിഷന്‍ സ്ഥാപനങ്ങളുടെ സ്ഥാപകപിതാവ് ബിഷപ് മാര്‍ ജോര്‍ജ് ആലപ്പാട്ടിന്‍റെ 37-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് മൂന്നിന് സ്മാരക പ്രഭാഷണം നടത്തും. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ആരോഗ്യരംഗത്തെ ക്രിസ്ത്യന്‍ സംഭാവനകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഫ. കുരിയാസ് കുന്പളക്കുഴി പ്രഭാഷണം നടത്തും. പ്രഫ. പി.സി.തോമസ് ബിഷപ് മാര്‍ ജോര്‍ജ് ആലപ്പാട്ടിനെ അനുസ്മരിക്കും. ജുബിലി മിഷന്‍ ട്രസ്റ്റ് പ്രസിഡന്‍റ് മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ട് അധ്യക്ഷത വഹിക്കും. 

മാര്‍ ജോര്‍ജ് ആലപ്പാട്ടിന്‍റെ 37-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ലൂര്‍ദ് കത്തീഡ്രലിലുള്ള ബിഷപ്പിന്‍റെ കബറിടത്തില്‍ പുഷ്പാര്‍്ച്ചന നടത്തി. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, കോളജ് ഓഫ് നഴ്സിംഗ്, സ്കൂള്‍ ഓഫ് ഓഫ് നഴ്സിംഗ്, പാരാമെഡിക്കല്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഡോക്ടര്‍മാരും പുഷ്പാര്‍ച്ചന നടത്തി. അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ ഒപ്പീസിന് നേതൃത്വം നല്‍കി. ഡയറക്ടര്‍ മോണ്‍. റാഫേല്‍ വടക്കന്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത്, അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തേറന്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, കൗണ്‍സിലര്‍മാരായ ഐ.പി.പോള്‍, ലിനി ഹേപ്പി, ബൈജു വര്‍ഗീസ് തടുങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

പറപ്പൂര് പള്ളിയില് തമുക്ക് തിരുനാള്

സെന്‍റ് ജോണ്‍ നെപുംസ്യാന്‍ ഫൊറോന പള്ളിയിലെ വിശുദ്ധ റോസയുടെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്തതിരുനാള്‍ 20, 21, 22 തീയതികളില്‍ ആഘോഷിക്കും. 

തിരുനാളിന്‍റെ കൊടിയേറ്റം 12ന് വൈകീട്ട് അഞ്ചരയ്ക്കുള്ള വിശുദ്ധ കുര്‍ബാനയോടെ വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട് നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകീട്ട് അഞ്ചരയ്ക്ക് വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും നൊവേനയും ഉണ്ടാകും. തിരുനാളാഘോഷങ്ങള്‍ക്കായി സി.ടി. ഔസേപ്പ് ജനറല്‍ കണ്‍വീനറായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു

ഒളരിക്കര പള്ളി തിരുനാളിന് കൊടിയേറി

ഒളരിക്കര ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തിലെ ഇടവക മധ്യസ്ഥ വിശുദ്ധ കൊച്ചുത്രേസ്യയുടെയും സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാളിന് വികാരി ഫാ. പോള്‍ വട്ടക്കുഴി കൊടിയേറ്റി. അസിസ്റ്റന്‍റ് വികാരി ഫാ.സിന്‍റോ തൊറയന്‍, കൈക്കാരന്‍മാര്‍, തിരുനാള്‍ കണ്‍വീനര്‍മാര്‍, ഇടവക ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

എല്ലാ ദിവസവും വൈകീട്ട് 5.30ന് ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും. 12ന് ജില്ലാ പോലീസ് സൂപ്രണ്ട് എം.പി.ദിനേശ് ദീപാലങ്കാര സ്വിച്ചോണ്‍ കര്‍മം നിര്‍വഹിക്കും. 13,14 തിയതികളിലാണ് തിരുനാള്‍. 
 
Support : Creating Website | Johny Template | Mas Template
Copyright © 2011. Senna simon - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger